കുറുമാത്തൂർ ഗവ.ഐ ടി ഐയിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസും അല്ലെങ്കിൽ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത.
ഒഴിവ് ഒ ബി സി വിഭാഗത്തിലെ മുൻഗണനാ വിഭാഗക്കാർക്കായി (മുൻഗണനാ വിഭാഗക്കാർ ഇല്ലെങ്കിൽ ഒ ബി സി വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും) നീക്കിവെച്ചിരിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2022 സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഒ ബി സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ എസ് സി, ഈഴവ/തീയ്യ വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. ഫോൺ: 9497639626, 9447017393.