അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാൻ അവസരം

0
4509

സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു.

വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കാപ്പിക്കാട് എന്നീ സ്ഥലങ്ങളിലാണ് ഒഴിവുള്ളത്. 18 വയസ്സിനും 50 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്കും പ്രീഡിഗ്രി/പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.

Advertisements

അപേക്ഷയോടൊപ്പം ദി ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതും ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്തതുമായ 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന് ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ വരെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. 2023 ഒക്ടോബര്‍ 10 മുതല്‍ 28 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, മറ്റ് അനുബന്ധരേഖകള്‍ തുടങ്ങിയവ അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ടോ /തപാല്‍ മുഖേനയോ നവംബര്‍ ആറ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണെന്നും അക്ഷയ പ്രോജക്ടിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് അക്ഷയ വെബ്‌സൈറ്റായ www.akshaya.kerala.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2334070, 2334080. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഒഴിവുളള 23 പ്രദേശങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അക്ഷയ കേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങള്‍, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ എന്നീ ക്രമത്തില്‍ ആനക്കുളം- മാങ്കുളം, കരിമ്പന്‍ -വാഴത്തോപ്പ് ,വളകോട് – ഉപ്പുതറ , മാങ്ങാത്തൊട്ടി ആന്‍ഡ് കുത്തുങ്കല്‍ – സേനാപതി , ഇടവെട്ടി -ഇടവെട്ടി ,കുണിഞ്ഞി – പുറപ്പുഴ , തുടങ്ങനാട് – മുട്ടം , വണ്ടമറ്റം -കോടിക്കുളം , പൂച്ചപ്ര – വെളളിയാമറ്റം പഞ്ചായത്ത്, വെളളയാംകുടി ആന്‍ഡ് ഇരുപതേക്കര്‍ – കട്ടപ്പന , പാറക്കടവ് – മണക്കാട് , കോലാനി ആന്‍ഡ് ഒളമറ്റം – തൊടുപുഴ , സുല്‍ത്താന്‍കട – ചക്കുപളളം, മുരിക്കടി-കുമളി , പുളിയന്‍മല – വണ്ടന്‍മേട് , കരടിക്കുഴി -പീരുമേട് , പട്ടയക്കുടി -വണ്ണപ്പുറം, കമ്പംമെട്ട് – കരുണാപുരം , ബോണാമി – ഏലപ്പാറ, പുല്ലുമേട് -അയ്യപ്പന്‍കോവില്‍.

Advertisements

സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുളളവര്‍ക്ക് Http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് 3 പ്രദേശങ്ങളിലേയ്ക്ക് കേന്ദ്രം തുടങ്ങാനുളള ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടാകും. അപേക്ഷരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ 2023 നവംബര്‍ 4 ന് 5 മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം.

നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന പ്രദേശത്ത് കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ – 04862 232 215.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.