അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

0
1969

എറണാകുളം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളിൽ അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 11 മുതൽ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Advertisements

അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്ന പഞ്ചായത്തുകള്‍

ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്പുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ, രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-പരുത്തേലിപ്പടി, കുന്നുകര ഗ്രാമപഞ്ചായത്തിലെ സൗത്ത് അടുവാശ്ശേരി, വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ കരിമുകൾ, ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ഏഴിക്കര ഹെൽത്ത് സെന്റർ, രാമമംഗലം ഗ്രാമപഞ്ചായത്തിലെ കാവുംകട, കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഊന്നുകൽ എന്നിവിടങ്ങളിലാണ് പട്ടികജാതി വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്.
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ പൂതൻകുറ്റി ജംഗ്ഷൻ, തൃപ്പൂണിത്തുറ നഗരസഭയിലെ ആദം പിള്ളിക്കാവ് ടെമ്പിൾ, ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ സൗത്ത്, തൃക്കാക്കര നഗരസഭയിലെ ചിറ്റേത്തുകര, കൂത്താട്ടുകുളം നഗരസഭയിലെ കിടക്കൊമ്പ് പോസ്റ്റ് ഓഫീസ്, കൊച്ചി കോർപ്പറേഷനിൽ ഐലൻഡ് നോർത്ത് എന്നിവിടങ്ങളിലാണ് പട്ടികവർഗ്ഗ വിഭാഗത്തിനായി അനുവദിച്ചിരിക്കുന്നത്.

അക്ഷയ കേന്ദ്രങ്ങൾ എങ്ങനെ തുടങ്ങാം : നിബന്ധനകള്‍

പ്രാഥമിക പരിശോധന, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ “THE DIRECTOR, AKSHAYA” എന്ന പേരിൽ തിരുവന്തപുരുത്ത് മാറാവുന്ന ദേശസ്ൽകൃത ബാങ്കിൽ നിന്ന് എടുത്ത 750 രൂപയുടെ ഡി. ഡി സഹിതം ജനുവരി 27ന് അകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്ക് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Advertisements

അപേക്ഷയുടെ ഒപ്പം സമര്‍പ്പിക്കേണ്ട വിവരങ്ങള്‍

വിദ്യാഭ്യാസ യോഗ്യതകൾ, മേൽവിലാസം, നെറ്റിവിറ്റി, കമ്മ്യൂണിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / കെട്ടിടം നികുതി രസീത്/ വാടകക്കരാർ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചതിന് തൊട്ടടുത്ത ദിവസം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ്‌ലോഡ് ചെയ്ത രേഖകളുടെ അസ്സൽ, പകർപ്പ്,ഡി. ഡി, ഡി. ഡിയുടെ പകർപ്പ് എന്നിവ സഹിതം രാവിലെ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാക്കണം അല്ലാത്തപക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ www.akshaya.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 0484 2422693

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.