അനെർട്ട് ഡിപ്ലോമ / എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇന്റേൺഷിപ്പ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ / ബി.ഇ/ബി.ടെക് അടിസ്ഥാന യോഗ്യതയുള്ളവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം .
ആദ്യത്തെ 200 പേർക്ക് രജിസ്റ്റർ ചെയ്യുന്ന മുൻഗണന ക്രമത്തിൽ ആയിരിക്കും പരിശീലനം ലഭിക്കുക. ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 177 (150 + 18 ശതമാനം ജിഎസ് ടി) രൂപയും ബി.ഇ/ബി.ടെക് വിദ്യാർത്ഥികൾക്ക് 295 (250 + 18 ശതമാനം ജിഎസ് ടി) രൂപയും രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. കോഴ്സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് രണ്ട്. അനെർട്ടിൻെറ വെബ്സൈറ്റ് വഴി (http://www.anert.gov.in/) ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദാംശങ്ങൾക്കായി ബന്ധപ്പെടുക : 18004251803 or mail to: anerttraining2023@gmail.com.