അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവ്

0
2486
helper Jobs

എറണാകുളം പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള പാറക്കടവ്, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ നിലവില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തല്‍പരതയുള്ളവരും മതിയായ ശാരീരികശേഷിയുള്ളവരും
2022 ജനുവരി ഒന്നിന് 18 വയസ്് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം.

പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് വിജയിച്ചിരിക്കണം. ഹെല്‍പ്പര്‍ തസ്തികയിലേക്ക്
അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ വിജയിക്കാത്തവരും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ 2023 ഫെബ്രുവരി 16 മുതല്‍ 28 വൈകിട്ട് അഞ്ച് വരെ
പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക പാറക്കടവ് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാറക്കടവ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

Advertisements