അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

0
1103
helper Jobs

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വാളകം പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ മാര്‍ച്ച് നാല് വൈകീട്ട് അഞ്ചു വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട്, വാളകം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0485 2814205.

Advertisements

അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകള്‍ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍, തിരുവാങ്കുളം. പി.ഒ, പിന്‍ 682305 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍: 9188959730

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319

Advertisements

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ നടത്തുന്ന എ ലെവല്‍ ഇക്വലന്‍സി പരീക്ഷ പാസായവരെ എസ് എസ് എല്‍ സിക്ക് തുല്യമായി പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നഴ്‌സറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍, ബാലസേവിക ട്രെയിനിങ് കോഴ്‌സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. അപേക്ഷ, വിശദ വിവരങ്ങള്‍ എന്നിവ ശിശുവികസന ഓഫീസറുടെ എടക്കാട് അഡീഷണല്‍ കാര്യാലയത്തില്‍ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ നേരിട്ടോ തപാല്‍ എടക്കാട് അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതണം. ഫോണ്‍: 0497 2852100.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.