അങ്കണവാടികളിൽ വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

0
3362

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഐ.സി.ഡി.എസ് പട്ടണക്കാട് പ്രോജെക്ട് പരിധിയിൽ വരുന്ന എഴുപുന്ന, തുറവൂർ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രായം 18-46 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ പട്ടണക്കാട് ഐസിഡിഎസ് പ്രോജെക്ട് ഓഫീസിൽ 2023 നവംബർ എട്ടു വൈകുന്നേരം നാലു വരെ സ്വീകരിക്കും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രോജെക് ഓഫീസുമായി ബന്ധപ്പെടണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.