കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സീനിയർ പ്രോജക്ട് ഓഫിസർ, പ്രോജക്ട് ഓഫിസറുടെ 70 ഒഴിവിൽ 3 വർഷ കരാർ നിയമനം. ഓൺലൈൻ അപേക്ഷ 2021 ഡിസംബർ 3 വരെ.
വിഭാഗങ്ങളും യോഗ്യതയും.
പ്രോജക്ട് ഓഫിസർ (56 ഒഴിവ്: മെക്കാനിക്കൽ–29, ഇലക്ട്രിക്കൽ–10, ഇലക്ട്രോണിക്സ്-4, ഇൻസ്ട്രുമെന്റേഷൻ-1, സിവിൽ-9): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഡിസൈൻ-ഐടി (2): എൻജിനീയറിങ് ബിരുദം, 2 വര്‍ഷ പരിചയം; ഐടി (1): കംപ്യൂട്ടർ സയൻസ്/ഐടിയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടിയിൽ പിജി. 2 വര്‍ഷ പരിചയം.
സീനിയർ പ്രോജക്ട് ഓഫിസർ: (14 ഒഴിവ്: മെക്കാനിക്കൽ–10, ഇലക്ട്രിക്കൽ–2, ഇലക്ട്രോണിക്സ്–1, സിവിൽ–1): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/സിവിൽ എൻജിനീയറിങ് ബിരുദം, 4 വര്‍ഷ പരിചയം.
യോഗ്യത 60% മാർക്കോടെ നേടിയതാകണം. പ്രായപരിധി: സീനിയർ പ്രോജക്ട് ഒാഫിസർ-35, പ്രോജക്ട് ഒാഫിസർ-30. അർഹർക്ക് ഇളവ്. ശമ്പളം (1, 2, 3-ാം വർഷം ക്രമത്തിൽ): സീനിയർ പ്രോജക്ട് ഒാഫിസർ–47,000, 48,000, 50,000. പ്രോജക്ട് ഒാഫിസർ–37,000, 38,000, 40,000.
ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല.
www.cochinshipyard.in