10 March 2022 – കേരളത്തിലെ ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ

0
469

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐ.യിലെ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./ എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും (എ.ഐ.സി.ടി.ഇ അംഗീകൃതം) രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. മതിയായ യോഗ്യതയുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 11ന് രാവിലെ 10.30ന് അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0483 2850238.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ 17 ന്

Advertisements

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്ട്രക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്‌കിൽസ് പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ/ ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ലസ്ടു/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും ഉണ്ടായിരിക്കണം) യോഗ്യതയുള്ളവരെ ഗസ്റ്റ് ഇൻസ്ട്രക്ടറായി തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 17 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം 10.30 നകം നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316680.

വാക്ക് ഇൻ ഇന്റർവ്യൂ 14ന് ഡാറ്റ എൻട്രി ഓപ്പറേറ്റർ

Advertisements

യുഡിഐഡി പ്രൊജക്ടിലേക്ക് മെഡിക്കൽ ഓഫീസർ (യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ), ഡാറ്റ എൻട്രി ഓപ്പറേറ്റർ (യോഗ്യത: ഡിഗ്രി, പിജിഡിസിഎ) എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്താനായി മാർച്ച് 14ന് ജില്ലാ മെഡിക്കൽ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. രാവിലെ 10 മണിക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുമാണ് ഇന്റർവ്യൂ നടക്കുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഐഡി അടക്കമുള്ള എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700709.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.