ജോലി ഒഴിവ്
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാനതിയ്യതി: ഒക്ടോ. 25. ഫോൺ: 0487 2360849
ഗവ.ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
കഴക്കൂട്ടം ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ഒക്ടോബര്‍ 21 രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712418317.
ധനുവച്ചപുരം ഐ.ടി.ഐയില്‍ താത്കാലിക നിയമനം
ധനുവച്ചപുരം ഗവണ്മെന്റ് ഐ. ടി.ഐ യില്‍ വെല്‍ഡര്‍, വെല്‍ഡര്‍ (ജി.ജി) ട്രേഡുകളിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്കാണ് അവസരം. ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയവും / ഡിപ്ലോമയും രണ്ടുവര്‍ഷത്തില്‍ കുറയാത്ത പരിചയവും, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സി/ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 22 രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2232282.
ജൂനിയർ പ്രോജക്ട് ഫെല്ലോ
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേക്ക് ഒരു ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.
സഭാ ടി.വിയിൽ അവസരങ്ങൾ
കേരള നിയമസഭയുടെ, സഭാ ടി.വിയ്ക്കായി സോഷ്യൽ മീഡിയ കൺസൾട്ടന്റ് പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.niyamasabha.org ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണ്ടതാണ്. ഓൺലൈൻ അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക്: www.niyamasabha.org.
സംഗീത അദ്ധ്യാപക ഒഴിവ്
സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഒരു സംഗീത അദ്ധ്യാപിക/ അദ്ധ്യാപകന്റെ ഒഴിവുണ്ട്. എം.എ മ്യൂസിക് അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും ബയോഡാറ്റയും സഹിതം സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013 എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ ഒക്ടോബർ 24നു മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഫോൺ: 0471-2364771.