ഗവ. ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ | തപാൽ വകുപ്പ് ജോലികൾ – 2022 Dec 2

0
1588
അക്കൗണ്ടന്റ് നിയമനം

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. കൊമേഴ്ഷ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ / കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 3 വർഷത്തെ ഡിപ്ലോമയും പ്രവൃത്തിപരിചയവും / ബി.കോം, ടാലിയിൽ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 3ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ശുചിത്വമിഷനിൽ ഒഴിവുകൾ

ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 9 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kcmd.in. https://kcmd.in/recruitment/recruitment-for-selection-to-various-posts-in-suchitwa-mission/
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

പാറശ്ശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി പാറശ്ശാലയിലെ AK, KASP, Medicep പദ്ധതികളിൽ ഒഴിവുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ പി.ഡി.സി, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ തത്തുല്ല്യ കമ്പ്യൂട്ടർ പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. അപേക്ഷകർ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുൾപ്പെടുന്നവരാകണം. ഡിസംബർ 12 വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക
ജോബ് ഫെസ്റ്റിന് 5 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ ഡിസംബര്‍ 10 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ നടക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 5 മുതല്‍ www.jobfest.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയിലും ജില്ലക്ക് പുറത്തുനിന്നുമുളള പ്രമുഖ ഉദ്യോഗദായകരും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 04935 246222.
എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം നാളെ (ഡിസംബര്‍ മൂന്ന്) രാവിലെ 10 മണിക്ക് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം.
എം.ബി.എ./ബി.ബി.എ/ഡിഗ്രി/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഡി.ജി.റ്റി.യുടെ ഏതെങ്കിലും ഹ്രസ്വകാല കോഴസും പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍: 0479 2452210
ആയുര്‍വേദ ഫാര്‍മസിസ്റ്റ്

മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ സ്ഥാപനങ്ങളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം 2022 ഡിസംബര്‍ ഏഴിന് രാവിലെ 10.30ന് ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2734852.
ഇന്‍ഷുറന്‍സ് ഏജന്റ് /ഫീല്‍ഡ് ഓഫീസര്‍ നിയമനം

മഞ്ചേരി പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റ്മാരെയും ഫീല്‍ഡ് ഓഫീസര്‍മാരെയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. 18നും 50നും ഇടയില്‍ പ്രായമുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴില്‍ രഹിതര്‍, ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയിലെ മുന്‍ ഏജന്റുമാര്‍, അങ്കണവാടി ജീവനക്കാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, ജനപ്രതിനിധികള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവരെ ഡയറക്റ്റ് ഏജന്റുമാരായും ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷനന്‍ പരിധിയില്‍ സ്ഥിര താമസമാക്കിയ അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ഡിസംബര്‍ 15നകം സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റല്‍ ഡിവിഷണ്‍, മഞ്ചേരി 676121 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. ഫോണ്‍: 8907264209, 0483 2766840.
പൈനാവ് മോഡൽ പോളിടെക്നിക് 

കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ് എന്നീ ലക്ചറർ തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അതത് വിഷയത്തിൽ 1st ക്ലാസ് ബി.ടെക് ബിരുദം. താത്പര്യമുള്ളവർ അപേക്ഷകൾ ബയോഡാറ്റാ സഹിതം ഇ-മെയിൽ ആയി അയയ്‌ക്കണം. ഇ-മെയിൽ : - mptpainavu.ihrd@gmail.com. അവസാന തിയതി ഡിസംബർ 7. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.
ഇന്റർവ്യൂ മാറ്റി

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ 9ന് നടത്താനിരുന്ന അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ 15 ലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.