കേരള സർക്കാർ താത്കാലിക നിയമനങ്ങൾ : 18 June 2022

0
463

വാക്ക് ഇൻ ഇന്റർവ്യൂ – സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 10 നു എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.jntbgri.res.in.
പി.എൻ.എക്സ്. 2623/2022

Advertisements

താല്ക്കാലിക നിയമനം: സ്റ്റാഫ് നഴ്‌സ്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിലും, ക്ലീനർ തസ്തികയിൽ ദിവസവേതന വ്യവസ്ഥയിലും നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

Advertisements

എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ അഭിമുഖം ജൂൺ 22ന്

സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയൽ അസിസ്റ്റന്റ്, സബ് എഡിറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ജൂൺ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ശമ്പളം: 32,560 രൂപ. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയിൽ 5 വർഷത്തെ ഇളവനുവദിക്കും. ഒരു വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങൾപാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവർഷമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://www.keralabhashainstitute.org/.

Advertisements

ഗസ്റ്റ് ലക്ചറർ ഒഴിവ്

കാര്യവട്ടം സർക്കാർ കോളജിൽ മാത്തമറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

Advertisements

ഗസ്റ്റ് അധ്യാപക അഭിമുഖം

ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, ഫിസിക്‌സ് വിഭാഗങ്ങളിൽ 2022-2023 അധ്യയന വർഷത്തേയ്ക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂൺ 20ന് നിടക്കും.
ഗണിതശാസ്ത്ര വിഭാഗത്തിന് രാവിലെ 10.30നും ഫിസിക്‌സ് വിഭാഗത്തിന് രാവിലെ 11നുമാണ് അഭിമുഖം.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം (പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉൾപ്പെടെ)

Advertisements

താല്‍ക്കാലിക ഒഴിവ്

തൃശൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജിഎഫ്‌സി (ഇഡി) ജൂനിയര്‍ ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത എം.കോം, ബി.എഡ് സെറ്റ് അല്ലെങ്കില്‍ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.എസ്.സി കോര്‍പ്പറേഷന്‍ ആന്റ് ബാങ്കിംഗ് ബിരുദം. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

Advertisements

ഫിഷറീസ് സ്‌കൂളുകളിൽ നിയമനം

വലിയതുറ ഗവ. ഫിഷറീസ് സ്‌കൂളിൽ സ്‌പോർട്‌സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്‌പോർട്‌സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്‌ബോൾ/അത്‌ലറ്റിക്‌സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത് വിഷയങ്ങളിലെ ഡിഗ്രിയുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വലിയതുറ ഗവ. ഫിഷറീസ് സ്‌കൂൾ ഓഫീസിൽ 21ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0471 2502813, 9447893589.

Advertisements

അതിഥി അധ്യാപകരെ നിയമിക്കുന്നു

തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുള്ള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

Advertisements

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 24ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Advertisements

വാക് -ഇന്‍ -ഇന്റര്‍വ്യൂസി-ഡിറ്റ്

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സി-ഡിറ്റ്) ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ്് ഡിവിഷനിലേയ്ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650/രൂപ നിരക്കില്‍ കാഷ്വല്‍ ലേബറിനെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുക. സി-ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ വച്ച് ജൂണ്‍ 28ന് രാവിലെ 10.00 മണി മുതല്‍ 1.00 മണി വരെയാണ് അഭിമുഖം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.