KIMSHealth Hospital Kottayam Urgently Requires
Pharmacist- Dpt Of Pharmacy
Qualification – BPham
Experience- Minimum 1 Years
Candidates may forward their resume to hr.ktm@kimsglobal.com
For More Details please contact 📞 0481 2941427
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.
അതിജീവനം 2022 തൊഴിൽ മേള 24ന്
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എൽ.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി “അതിജീവനം 2022” എന്ന പേരിൽ മാർച്ച് 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവിൽ സ്റ്റേഷനിൽ മേളയുടെ ഉദ്ഘാടനം നിർവഹിക്കും.
സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ മേളയിലൂടെ സാധിക്കും. ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കും ഫോൺ: 9633733133, 7034400444, 0484-2421633
ഫാര്‍മസിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച 23 ന്
വയനാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍സിസ്റ്റുമാരുടെ ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് 23 ന് രാവിലെ 11 ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി, സി. സി, സി. പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി. പി./ സി.സി.പി.) വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ 04936 205949.
കളമശേരി വനിത ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കളമശേരി ഗവ വനിത ഐടിഐ യില്‍ ആരംഭിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യഥാക്രമം ഫാഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളില്‍ ഡിഗ്രി /ഡിപ്ലോമ /ഐടിഐ യോഗ്യതയും മൂന്നു വര്‍ഷ പ്രവര്‍ത്തന പരിചയമുളളവര്‍ മാര്‍ച്ച് 24-ന് രാവിലെ 11-ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ചാലക്കുടി ഗവ വനിതാ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ചാലക്കുടി ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. എംബിഎ/ബിബിഎയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയില്‍ ഏതെങ്കിലും ബിരുദവും രണ്ടുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 11 ന് ചാലക്കുടി ഗവ വനിതാ ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0480 2700816
ലാബ് ടെക്‌നീഷ്യന്‍ നിയമനം
ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന്‍ കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രതിമാസ ശമ്പളം 14,000 രൂപ.
അപേക്ഷകള്‍ മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചുവരെ ജില്ലാ ടി.ബി. കേന്ദ്രം ഓഫീസില്‍ നല്‍കാം. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ശേഷം ഇന്റര്‍വ്യൂ തീയതി അറിയിക്കും. ഫോണ്‍: 0477 2252861