എറണാകുളം എംപ്ലോയബിലിറ്റി സെൻററിന്റെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 27 ന് രാവിലെ 10.30 ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ തൊഴിൽമേള കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വച്ചാണ് നടത്തുന്നത്.
ലഭ്യമായ ഒഴിവുകൾ
തൊഴിൽമേളയിൽ താഴെപ്പറയുന്ന തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്:
- ഡ്രൈവർ (ഫുൾ ടൈം/പാർട്ട് ടൈം)
- ടെലി മാർക്കറ്റിങ് അസിസ്റ്റന്റ്
- എ.ടി.എം ഓഫീസേഴ്സ്
- ട്രെയിനേഴ്സ് (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വർക്ക്)
- ഡെലിവറി എക്സിക്യൂട്ടീവ്
- മാർക്കറ്റിങ് എക്സിക്യൂട്ടീവ്
- ചീഫ്/എക്സിക്യൂട്ടീവ് ബിസിനസ് മാനേജർസ്
പങ്കെടുക്കുന്ന കമ്പനികൾ
പ്രമുഖ കമ്പനികളിൽ ജോലി നേടാൻ അവസരം നൽകുന്ന തൊഴിൽമേളയിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഇൻഷുറൻസ്, ഹിറ്റാച്ചി ക്യാഷ് മാനേജ്മെന്റ്, മലയാള മനോരമ, ഡി.ടീ.ഡി.സീ, ഒ/ഇ/എൻ ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് പങ്കാളികളാവുന്നത്.
യോഗ്യതയും അപേക്ഷിക്കേണ്ട വിധവും
- പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം.
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 27-ന് മുമ്പായി empekm.1@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കണം.
- തുടർന്ന് 2025 മാർച്ച് 27-ന് രാവിലെ 10.30ന് നാലു കോപ്പി ബയോഡാറ്റ സഹിതം അഭിമുഖത്തിനായി ഹാജരാകണം.
മറ്റു നിർദേശങ്ങൾ
- എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത രജിസ്ട്രേഷൻ ചെയ്യാം. രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം.
തൊഴിൽമേള നമ്മുടെ കരിയറിനു മുന്നേറ്റം നൽകുന്നതിനുള്ള ഒരു മികച്ച അവസരമാണ്. യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.