എറണാകുളം, മലപ്പുറം ജില്ലകളിലെ തൊഴിലവസരങ്ങൾ

0
316

കൂടിക്കാഴ്ച 6-ന്
ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള വർക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് വനിതാ വാർഡന്‍, കുക്ക് എന്നീ തസ്തികകളിൽ മെയ് ആറിന് രാവിലെ 11-ന് കാക്കനാട് ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു. താൽവര്യമുളളവർ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുമായി കൂടിക്കാഴചയ്ക്ക് ഹാ‍ജരാകണം. ഹോസ്റ്റൽ വാർഡന്‍ (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. കുക്ക് (സ്ത്രീ) (ഒരു ഒഴിവ്) പ്രവൃത്തി പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുവാന്‍ തയാറുളളവരാകണം. ഫോൺ 0484-2426636

താത്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഏപ്രിൽ 29-ന് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www.mec.ac.in

ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം
മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിലുള്ള ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : 2022 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം: 14000 രൂപ.
താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം (എസ്.എസ്.എല്‍.സി, പ്ലസ് ടു, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0483 2730313

അതിഥി അധ്യാപക ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. മെയ് നാലിന് രാവിലെ 10ന് എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററി അധ്യാപക തസ്തികയിലേക്കാണ് അഭിമുഖം. മെയ് അഞ്ചിന് രാവിലെ 10ന് കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്‌സ് മെയ് ആറിന് രാവിലെ 10ന് ഇംഗ്ലീഷ്, അറബിക്, ഉച്ചയ്ക്ക് രണ്ടിന് ജേണലിസം വിഷയങ്ങളിലും അഭിമുഖം നടത്തും. ഫോണ്‍: 04931 249666, 8943671245.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.