എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം 2022 ജൂലൈ 8ന് നടത്തും.
പ്രായപരിധി :18 മുതല്‍ 35 വരെ. ബിരുദം, ബിരുദാനന്തരബിരുദം, ബി.സി.എ, എം.ബി.എ (എച്ച്.ആര്‍, മാര്‍ക്കറ്റിംഗ്), ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, ബി.ഫാം, ഡി.ഫാം, ഗ്രാഫിക്ക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, പോസ്റ്റ് ബേയ്‌സിക്ക് ബി.എസ്.സി, എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 8ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.