വനിത ശിശു വികസന വകുപ്പിൽ വാക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/എം.എസ്‌സി (സൈക്കോളജി) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും.
താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഇ-മെയിൽ: spdkeralamss@gmail.com, ഫോൺ: 0471 2348666.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്; ഇന്റര്‍വ്യൂ ഫെബ്രുവരി 2ന്
കളമശേരി ഗവ വനിത ഐടിഐ യിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഫെബ്രുവരി രണ്ടിന് രാവിലെ 11-ന് നടക്കും. യോഗ്യതയുളള ഉദ്ദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2544750.
യോഗ്യത എംബിഎ/ ബിബിഎ/സോഷ്യോളജിയില്‍ ബിരുദം/സോഷ്യല്‍ വെല്‍ഫെയര്‍/അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സാമ്പത്തിക ശാസ്ത്രം/രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇംഗ്ലീഷ് സംസാരിക്കുന്നതിനുളള കഴിവും, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
റീജിയണൽ ക്യാൻസർ സെന്ററിൽ സീനിയർ റെസിഡന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷകൾ ക്ഷണിച്ചു.
അനസ്‌തേഷ്യോളജി-1, റേഡിയോ ഡയഗ്‌നോസിസ്-1, ന്യൂക്ലിയർ മെഡിസിൻ-2, സർജിക്കൽ സർവ്വീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി)-1, പത്തോളജി-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.
പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം: 18-30. പട്ടികജാതി-വർഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും. യോഗ്യത: മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും പാസായിരിക്കണം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി എട്ടിനകം ഓഫീസിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2564995, 2565966.
ഫെസിലിറ്റേറ്റർ ഒഴിവ്
കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ അഗ്രോ സർവീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റിനെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ജില്ലയിലെ താമസക്കാരായിരിക്കണം. കൃഷി ഓഫീസർ തസ്തികയിൽനിന്ന് വിരമിച്ചവർ, കാർഷിക എൻജിനീയറിംഗ്, കൃഷി ബിരുദധാരികൾ, വൊക്കേഷണൽ ഹയർ സെക്കൻഡറിയും (കൃഷി) അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും കൃഷി ഡിപ്ലോമ/മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. മാസം 12000 രൂപ പ്രതിഫലമായി ലഭിക്കും. കായികക്ഷമത, തൊഴിൽ വൈദഗ്ധ്യം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫോം മാടപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2446133.
പാലക്കാട് മെഡിക്കൽ കോളജിൽ
ഡയറക്ടർ: അപേക്ഷാ തീയതി നീട്ടി
കോട്ടയം: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ prlsecy.scdd@kerala.gov.in ലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ൽ ലഭിക്കും.
സ്റ്റാഫ് നഴ്‌സ് ഒഴിവ്
കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും www.arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481 2304844.
ആറുതസ്തികകളിൽ ഒഴിവ്;
വോക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡോക്ടർ, നഴ്സ് തുടങ്ങി ആറു തസ്തികകളിലെ 17 ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ഫെബ്രുവരി രണ്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് ലിസ്റ്റിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കാണ് നിയമനം നൽകുക. പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ കോവിഡ് ബ്രിഗേഡെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തണം. തസ്തികകളുടെ പേരും ഒഴിവും അഭിമുഖ സമയവും ക്രമത്തിൽ. ഡോക്ടർ (3)- ഉച്ചകഴിഞ്ഞ് രണ്ടിന്, സ്റ്റാഫ് നഴ്സ്(5) -രാവിലെ 11 ന്, ഡേറ്റ എൻട്രി ഓപ്പറേറ്റർ(2), ക്ലീനിംങ് സ്റ്റാഫ് (3) -പകൽ 12ന്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (2), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (2) -ഉച്ചകഴിഞ്ഞ് മൂന്നിന്. വിശദവിവരത്തിന് ഫോൺ: 04828 203492, 202292.
താൽക്കാലിക നിയമനം;അപേക്ഷിക്കാം
കോട്ടയം: ജനറൽ ആശുപത്രിയിലേക്ക് ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ കീഴിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ നാല് തസ്തികകളിലെ 21 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം. 40 വയസിൽ താഴെയുള്ള നിശ്ചിതയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോവിഡ് ബ്രിഗേഡിൽ മുൻകാലത്ത് ജോലി ചെയ്തിരുന്നവർക്ക് മുൻഗണനയുണ്ട്. താൽപര്യമുളളവർ ബയോഡേറ്റയും കോവിഡ് ബ്രിഗേഡായി ജോലി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം covidhrg…@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി മൂന്നിന് രാവിലെ 11.30 നു മുമ്പായി അപേക്ഷ അയയ്ക്കുക. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തിൽ. മെഡിക്കൽ ഓഫീസർ (4)- എം.ബി.ബി.സ്/റ്റി.സി.എം.സി. രജിസ്ട്രേഷൻ, സ്റ്റാഫ് നഴ്സ്(10) -ബി.എസ്.സി. നഴ്സിംങ്/ജി.എൻ.എം കേരള നഴ്സിംങ് കൗൺസിൽ രജിസ്ട്രേഷൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ(4) -പ്ലസ്ടു/വി.എച്ച്.എസ്.ഇ./പ്രീഡിഗ്രി/ഡി.സി.എ./പി.ജി.ഡി.സി.എ -ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് മലയാളം, ഡയാലിസിസ് ടെക്നീഷ്യൻ (3) -ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/പി.ജി. ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിക്സ്.
താൽക്കാലിക നിയമനം; വോക്-ഇൻ-ഇന്റർവ്യൂ
കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രി കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണ ജീവനക്കാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡായി മുൻപ് സേവനം അനുഷ്ഠിച്ചിരുന്നവരിൽ നിന്നുമാണ് നിയമനം. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫെബ്രുവരി മൂന്നിന് രാവിലെ 10.30 ന് മതിയായ രേഖകളുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തുക.