ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് താത്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നവംബർ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യൻ അഭിമുഖം രാവിലെ 11നും ലാബ് അസിസ്റ്റന്റ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനുമാകും നടക്കുക.
ലാബ് ടെക്നിഷ്യൻമാരുടെ അഞ്ച് ഒഴിവുണ്ട്. ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.റ്റി, എം.എസ്.സി എം.എൽ.റ്റി, സാധുതയുള്ള കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ആർ.ടി.പി.സി.ആർ. ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം തുടങ്ങിയവയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ലാബ് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുണ്ട്. വി.എച്ച്.എസി.സി പ്ലസ്ടു, ആർ.ടി.പി.സി.ആർ, മൈക്രോബയോളജി ലാബിൽ കുറഞ്ഞത് ആറു മാസത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്കു പങ്കെടുക്കാം.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഫോട്ടോപതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവയുടെ അസൽ, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
അധ്യാപക ഒഴിവ്
എറണാകുളം : തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ബി. ഇ/ ബി. ടെക്, എം. ഇ /എം. ടെക്. അഭിമുഖം നവംബർ 29ന് രാവിലെ 10മണിക്ക്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ്കളുടെ ഒറിജിനലും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം. ഫോൺ : 2575370,2577379,2575592.
വെബ്സൈറ്റ്: www.mec.ac.in
റേഡിയോഗ്രാഫർ ഒഴിവ്
എറണാകുളം : തൃപ്പൂണിത്തുറ ഗവ . ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . അപേക്ഷകർ പ്രീ ഡിഗ്രി / പ്ലസ് ടു സയൻസ് / തത്തുല്യ യോഗ്യതയും , കേരളം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്നോളജി കോഴ്സ് പാസ്സായവരും ആയിരിക്കണം . പ്രായപരിധി 50 വയസ്സ്. പ്രവർത്തി പരിചയം അഭിലക്ഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ കാർഡും സഹിതം 2021 ഡിസംബർ 1 ന് 10 മണിക്ക് കൂടിക്കാഴ്ചയ്ക്കു ഓഫീസിൽ ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 0484 – 2777489 , 2776043
ലാബ് ടെക്നീഷ്യന്‍ അഭിമുഖം ; പത്തനംതിട്ട
മെഴുവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29 ന് രാവിലെ 11 ന് പിഎച്ച്‌സിയില്‍ നടത്തും.
ഡിഎംഎല്‍ടി /ബിഎസ്‌സിഎംഎല്‍ടി പ്ലസ് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
ട്രേഡ്‌സ്മാന്‍ ഒഴിവ്
കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 29 ന് രാവിലെ 10 ന് കോളേജില്‍. എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.റ്റി.ഇ/കെ.ജി.സി.ഇ/എന്‍.സി.വി.റ്റി യോഗ്യതയും ഉള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ www.lbscek.a-c.in ല്‍ ലഭ്യമാണ്. ഫോണ്‍: 04994 – 250290
എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ./ ബി.ബി.എ./ ഇക്കണോമിക്‌സ്/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഡി.ജി.റ്റി സ്ഥാപനങ്ങളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസ് പരിശീലനം നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയ ശേഷി യും പ്ലസ്ടു/ ഡിപ്ലോമ തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. താത്പര്യമുള്ളവർ നവംബർ 30ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 292678.