ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍(സി. ടി), ലാബ് ടെക്‌നിഷ്യന്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ / ടി.എം.ടി ടെക്‌നീഷ്യന്‍, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം.
യോഗ്യത,പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.
*️⃣അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 13 വൈകിട്ട് 3 വരെ
റേഡിയോഗ്രാഫര്‍ക്ക് ഡി.എം.ഇയില്‍ നിന്നുമുള്ള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷത്തെ സി.റ്റി പ്രവൃത്തിപരിചയം എന്നിവയും ലാബ് ടെക്‌നീഷ്യന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഡി.എം.എല്‍.ടി / ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയും ഇ.സി.ജി. ടെക്‌നീഷ്യന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഇ.സി.ജി.ടെക്‌നീഷ്യന്‍ കോഴ്‌സും ടി.എം.ടി. ടെക്‌നീഷ്യന് ഡി.സി.വി.ടി/ ബി. സി. വി. ടിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ക്ലീനിംഗ് സ്റ്റാഫിന് ഏഴാംക്ലാസുമാണ് യോഗ്യത.
*️⃣ 25 നും 40 നുമിടയിലാണ് റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍ / ടി.എം.ടി. ടെക്‌നീഷ്യന്‍ എന്നിവരുടെ പ്രായപരിധി. ക്ലീനിംഗ് സ്റ്റാഫിന്റെ പ്രായപരിധി 20-40
*️⃣ വിശദവിവരങ്ങള്‍ക്ക് : 0474 2742004.
കുടുംബശ്രീയിൽ ജലജീവൻ മിഷൻ പദ്ധതിയിൽ വിവിധ ഒഴിവുകൾ
➡️ടീം ലീഡര്‍ : യോഗ്യത – എം.എസ്.ഡബ്‌ള്യു/എം.എ സോഷ്യോളജി, ഗ്രാമവികസനവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ പദ്ധതികളിലെ ജോലി പരിചയം അഭികാമ്യം. കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്ക് മുന്‍ഗണന.
➡️കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ : / യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഗ്രാമവികസനം/സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ജലവിതരണ പദ്ധതികളിലെ ജോലി പരിചയം അഭികാമ്യം. ഒഴിവുകള്‍ മണ്‍ട്രോതുരുത്ത്, തെക്കുംഭാഗം, നീണ്ടകര, പെരിനാട്, വെസ്റ്റ് കല്ലട, ആലപ്പാട്, തേവലക്കര, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ മാത്രം. ഗ്രാമപഞ്ചായത്തിലുള്ളവര്‍ മാത്രമാണ് അപേക്ഷിക്കേണ്ടത്.
വെള്ള കടലാസില്‍ ബയോഡേറ്റ, വയസ്സ്, യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ പി. ഒ.-691013 വിലാസത്തില്‍ ഡിസംബര്‍ ഒമ്പതിനകം സമര്‍പ്പിക്കണം. പ്രായപരിധി 20-45.
ഫോണ്‍ – 0474 2794692.
നിയുക്തി 2021
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍ മേള ‘നിയുക്തി’ 2021 ഡിസംബര്‍ 18ന് ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നടക്കും. 50 സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 2000 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, റിറ്റൈയ്ല്‍, എന്‍ജിനീയറിങ്, എച്ച്. ആര്‍, ഐ.ടി, എഡ്യൂക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്യൂണിക്കേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് വിഭാഗങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ പങ്കെടുക്കും.
പ്ലസ് ടു അല്ലെങ്കില്‍ ഐ.ടി.ഐ മിനിമം യോഗ്യതയുള്ള 35 വയസ്സു വരെയുള്ളവര്‍ക്കും ഏതു കോഴ്‌സിനും അവസാന വര്‍ഷം പഠിക്കുന്നവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. ഡിസംബര്‍ 15നകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അഡ്മിറ്റ് കാര്‍ഡുമായി ഹാജരാകുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് https://jobfest.kerala.gov.in/