ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് നടക്കും.
യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍. എ.സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി ഡിപ്ലോമ, രണ്ടു വര്‍ഷ പ്രവൃത്തിപരിചയം/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജിഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ 04742713099.
ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ വിമുക്തഭടൻമാരായ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത ഹിന്ദി ടൈപ്പിസ്റ്റിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. ഹിന്ദി ടൈപ്പ്‌റൈറ്റിംഗ് അറിയണം. ഹിന്ദി സ്റ്റെനോഗ്രഫി അറിവ് അഭിലഷണീയം. 15/08/2021 അനുസരിച്ച് 18-30 ഇടയിലായിരിക്കണം പ്രായം. നിയമാനുസൃത വയസ്സിളവ് ബാധകം. 19900-63200 രൂപയാണ് പ്രതിഫലം. അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.
കൊച്ചി: പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ഒരു പ്രൊജ്ക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ 2021 ഒക്‌ടോബര്‍ 12-ന് രാവിലെ 11 -ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാകുന്നതാണ്.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2021 ഒക്‌ടോബര്‍ 12. വിശദവിവരങ്ങള്‍ http://panchayat.lsgkerala.gov.in/vallicodepanchayat എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
കൊച്ചി: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കൊടുങ്ങല്ലൂര്‍ എറിയാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. പി.ജി വിത്ത് നെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് 2021 ഒക്‌ടോബര്‍ 8 വെളളിയാഴ്ച രാവിലെ 10-ന് അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0480-2816270, 9946959337.