മിഷൻ എ പ്ലസ് പദ്ധതി; വാക് ഇൻ ഇന്റർവ്യൂ മാർച്ച് 6 ന് – Mission A+Program

0
914

അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷൻ എ പ്ലസ് പദ്ധതിയുടെ ഭാഗമായി തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി ( Kerala Knowledge Economy Mission) മിഷന്റെ നേതൃത്വത്തിൽ  കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് വിവിധ ഒഴിവുകളിലേക്കുള്ള തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണ് നാളെ (2024 മാർച്ച് ആറിന്) രാവിലെ 9.30 മുതൽ ഒരു മണിവരെ കോഴിക്കോട് രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്തുള്ള സുരഭി മാളിൽ വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. അധ്യാപകർ, മെന്റർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ്‌ ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

Advertisements

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടൽ ആയ  www.knowledgemission.kerala.gov.in (DWMS Connect App) ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്  +91 97787 85765, 8943430653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.