പത്താം ക്ലാസ്സോ, തത്തുല്യമോ വിജയിച്ച് 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്കും താൽപര്യമുള്ള കുടുംബശ്രീ അംഗം അല്ലാത്ത വനിതകൾക്കും മഞ്ചേരി പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനു കീഴിൽ ഇൻഷൂറൻസ് ഏജന്റാവാൻ അവസരം.പോസ്റ്റൽ ഇൻഷൂറൻസ് പദ്ധതി കുടുംബശ്രീയിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും തപാൽ വകുപ്പിന് കീഴിൽ വരുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നീ പദ്ധതികൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശീലനം മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മുഖേന ലഭിക്കും. താത്പര്യമുള്ളവർ 2023 2023 സെപ്റ്റംബർ 20ന് രാവിലെ 10.30ന് മഞ്ചേരി ടൗൺഹാളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഉദ്യോഗാർഥികൾ ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി ബുക്കിന്റെ കോപ്പി (മാർക്ക് ലിസ്റ്റ് അടക്കം), പാൻ കാർഡ് (ഉണ്ടെങ്കിൽ) എന്നിവ സഹിതം രാവിലെ പത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്തുകളിലെ സി.ഡി.എസുമായി ബന്ധപ്പെടണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു. Source