കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം
പാലക്കാട് സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷനിൽ കൺസർവേഷൻ ബയോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 15നകം വൈൽഡ് ലൈഫ് വാർഡൻ ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ സൈലന്റ് വാലി, ആരണ്യകം, സൈലന്റ് വാലി വൈൽഡ്‌ലൈഫ് ഡിവിഷൻ, മണ്ണാർക്കാട്-678582 എന്ന വിലാസത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: 04924-222056.
ഡോഗ് ക്യാച്ചര്‍ ഒഴിവ്
ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടുത്തം) തസ്തികയില്‍ 20 താത്ക്കാലിക ഒഴിവ്. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താത്പര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും, ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. 2021 ജനുവരി ഒന്നിന് 18 – 41 നിയമാനുസൃത വയസിളവ് ഉണ്ടാകും. ശമ്പളം പ്രതിമസം 16,000 രൂപ. യോഗ്യരായ ജില്ലയിലെ ഉദ്യാഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡുമായി ഡിസംബര്‍ ഒമ്പതിനകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രി, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തിപരിചയം/ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ യോഗ്യത ഉണ്ടാകണം. അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) തസ്തികയിലേക്ക് എന്‍ജിനീയറിങ് ഡിസിപ്രിനില്‍ ഡിപ്ലോമ/ ഡിഗ്രി ഉണ്ടാകണം. യോഗ്യരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഐ.ടി കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ഇ / ബി.ടെക് അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ നാഷണല്‍ അപ്രന്റിഷിപ്പ് സര്‍ട്ടിഫിക്കറ്റും നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ നാലിന് രാവിലെ 11 ന് ഐ.ടി.ഐ.യില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923- 241010.
ഡ്രൈവര്‍ നിയമനം
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി വെഹിക്കിള്‍ ഡ്രൈവിങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം, ബാഡ്ജ്, ലൈസന്‍സ് എന്നിവ ഉണ്ടാകണം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
സ്വീപ്പര്‍, കുക്ക് നിയമനം
മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫുള്‍ ടൈം സ്വീപ്പര്‍, കുക്ക് തസ്തികകളില്‍ നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേക്ക് ഹോട്ടല്‍ മാനേജ്മെന്റ് / ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ നാലിന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്് സ്ഥാപനത്തില്‍ എത്തണം. താമസിച്ചു ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
അറ്റന്‍ഡര്‍ നിയമനം
ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍ / ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സില്‍ കൂടരുത്. താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2966355, 2576355.
പറമ്പിക്കുളം കടുവ സങ്കേതത്തിൽ താത്കാലിക ഒഴിവുകൾ
വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തിൽ താത്കാലിക വ്യവസ്ഥയിൽ കൺസർവേഷൻ ബയോളജിസ്റ്റ്, ഇക്കോ ടൂറസം-മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനായാസമായി ഇംഗ്ലീഷ് എഴുതാനും പറയാനുമുള്ള കഴിവ് മൂന്ന് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ആവശ്യമാണ്.
കൺസർവേഷൻ ബയോളജിസ്റ്റ് യോഗ്യത: ബയോളജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം (വൈൽഡ് ലൈഫ് മാനേജ്‌മെന്റിൽ അഭികാമ്യം) ആശയവിനിമയത്തിലും ഡോക്ക്യുമെന്റേഷനിലും കഴിവ്. ഗവേഷണത്തിൽ അഭിരുചി. അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകളിലോ വന്യജീവി സംരക്ഷണത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. അറിയപ്പെടുന്ന ദേശീയ, അന്തർദേശീയ ശാസ്ത്ര ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവർക്ക് മുൻഗണന. GIS, കൺസർവേഷൻ സോഫ്റ്റ്‌വെയർ R Project, M-STrIPES തുടങ്ങിയവയിൽ പ്രാവീണ്യം.
എക്കോ ടൂറസം-മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്: സോഷ്യൽ സയൻസ്/ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്/ മാനേജ്‌മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം. ടൂറിസം & ട്രാവൽ സ്റ്റഡീസ്/ ഹോസ്പിറ്റാലിറ്റി ടൂറിസം മാനേജ്‌മെന്റ്/ പബ്ലിക് റിലേഷൻസ് മറ്റ് ബന്ധപ്പെട്ട യോഗ്യതകളോ അഭികാമ്യം, നല്ല ആശയവിനിമയം, സംഘാടനശേഷി. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, കമ്പ്യൂട്ടർ വൈദഗ്ദ്ധ്യം
അക്കൗണ്ടന്റ്: അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കൊമേഴ്‌സ് ബിരുദം. അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലും കമ്പ്യൂട്ടറിലും പരിജ്ഞാനം, നല്ല ആശയവിനിമയ ശേഷി, അക്കൗണ്ടിംഗിൽ അംഗീകൃത സംഘടനകൾ/ സ്ഥാപനങ്ങൾ/ വകുപ്പുകൾ എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ഓഫീസ് ഓഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വൈൽഡ് ലൈഫ്, നോർത്ത് റീജിയൺ, ആരണ്യഭവൻ കോംപ്ലക്‌സ്, ഒലവക്കോട്, പാലക്കാട്- 678002. ഇ-മെയിൽ joinptcf@gmail.com. കൂടുതൽ വിവരങ്ങൾക്ക്: www.forest.kerala.gov.in സന്ദർശിക്കുക.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രി, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തിപരിചയം/ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ യോഗ്യത ഉണ്ടാകണം. അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) തസ്തികയിലേക്ക് എന്‍ജിനീയറിങ് ഡിസിപ്രിനില്‍ ഡിപ്ലോമ/ ഡിഗ്രി ഉണ്ടാകണം. യോഗ്യരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റന്റ് തസ്തികയിലേക്ക് ബി.എ.എല്‍.എസ്.പിയില്‍ ബിരുദവും ഡി.എച്ച്.എല്‍.എസ് ആര്‍.സി.ഐ രജിസ്‌ട്രേഷനും നിര്‍ബന്ധം. വേതനം 20000 രൂപ. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. സ്റ്റാഫ് നഴ്‌സ് ഒഴിവിലേക്ക് ജി.എന്‍.എം/ ബി.എസ്.സിയാണ് യോഗ്യത. ബി.സി.സി.പി.എന്‍ കോഴ്‌സ് കെ.എന്‍.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. വേതനം 17000 രൂപ.
2021 നവംബര്‍ ഒന്നിന് 40 വയസ് കവിയരുത്. താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി ഡിസംബര്‍ നാലിന് രാവിലെ 9.30 ന് എന്‍.എച്ച്.എം ജില്ലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491-2504695.