കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേയ്ക്ക് 2022-23 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനും
പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ്
നിയമനം.
അപേക്ഷ 2022 ഒക്ടോബര്‍ 22 വൈകിട്ട് 5 മണി വരെ സമര്‍പ്പിക്കാം. 2022 നവംബര്‍ 2ന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും 2022 നവംബര്‍ 3ന് നാട്ടിക കൃഷിഭവനിലും 2022 നവംബര്‍ 4ന് അയ്യന്തോള്‍ കൃഷിഭവനിലുമായി രാവിലെ 10.30നാണ് കൂടിക്കാഴ്ച.
പ്രായം 18നും 60നും ഇടയില്‍. ജനനതീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി
ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0487-2333297