കരിയര്‍ ഗൈഡന്‍സ് ഫാക്കല്‍റ്റി ഒഴിവ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷം നടപ്പാക്കുന്ന കരിയര്‍ ഗൈഡന്‍സ് (പി.എസ്.സി കോച്ചിംഗ്) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കരിയര്‍ ഗൈഡന്‍സും പി.എസ്.സി കോച്ചിംഗ് ക്ലാസും നല്‍കുന്നതിനും മദ്യം മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ അവബോധം നല്‍കുന്നതിനും ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്നു. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഡിഗ്രി / പി.ജി പാസായിരിക്കണം. 2023 മാര്‍ച്ച് 31 വരെയാണ് സേവനകാലാവധി. അഭിമുഖം വഴിയാണ് നിയമനം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 1000 രൂപ നിരക്കില്‍ വേതനം അനുവദിക്കുന്നതാണെന്നും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വാമനപുരം നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബര്‍ 31.
ക്ലീനർ/ഹെൽപ്പർ ഒഴിവ്
തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. 2023 ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള അഭിമുഖം ജനുവരി 4ന് രാവിലെ 10ന് കോളേജിൽ നടക്കും. എം.എസ് സി മാത്തമാറ്റിക്സിന് 55 ശതമാനത്തിന് മുകളിൽ മാർക്ക് വേണം. നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ടീച്ചർ കം ആയ ഒഴിവ്
വാമനപുരം ബ്ളോക്ക് പഞ്ചായത്ത് 2022 – 23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ്ഗ സങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ കളം പദ്ധതി നടപ്പിലാക്കുന്നതിനായി “ടീച്ചർ കം ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ പട്ടികവർഗ്ഗവിഭാഗത്തിൽ നിന്നുള്ളവരാകണം. ആകെ ഒഴിവുകൾ ഒന്ന്. വിദ്യാഭ്യാസയോഗ്യത പ്രി. പ്രൈമറി ടിടിസി / പ്ലസ് ടു/ ടി ടി സി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ. അഭിമുഖം വഴിയാണ് നിയമനം. പ്രവൃത്തി പരിചയമുള്ളവർക്കും തദ്ദേശവാസികൾക്ക് മുൻഗണന. നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുര നന്ദിയോട്, പച്ച പി. ഒ. എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി ഡിസംബർ 31.
സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഫാക്കല്‍റ്റി നിയമനം
പരപ്പനങ്ങാടി സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സെന്ററിലെ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 30 ന് വൈകിട്ട് 4 മണിക്ക് മുമ്പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ജനുവരി 4 നും കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 10.30 നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്റ്ററുടെ ഓഫീസില്‍ വെച്ച് വെച്ച് നടക്കും. വിശദ വിവരങ്ങളും മറ്റ് അറിയിപ്പുകളും മലപ്പുറം വിദ്യാഭ്യാസ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ddemlpm.blogspot.com എന്ന ബ്ലോഗില്‍ ലഭിക്കും. ഫോണ്‍: 8848789896
ഗ്രാഫിക് ഡിസൈനര്‍ ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിങ് ജോലികള്‍ നിര്‍വഹിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ചു. അഡോബി ഇല്ലസ്ട്രേറ്റര്‍, ഇന്‍ഡിസൈന്‍ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം അഭികാമ്യം. മാഗസിന്‍, സോഷ്യല്‍ മീഡിയ പോസ്റ്റര്‍, ബ്രോഷറുകള്‍ എന്നിവ ഡിസൈന്‍ ചെയ്യുന്നതിന് നിരക്കുകള്‍ രേഖപ്പെടുത്തിയ താല്പര്യപത്രം ഡിസംബര്‍ 31 വൈകീട്ട് 5 നു മുന്‍പായി സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകരില്‍ നിന്ന് അനുയോജ്യരായവരുടെ പാനല്‍ തയ്യാറാക്കും. ഐ ആന്‍ഡ് പി.ആര്‍.ഡി. പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ജോലി ഒഴിവ്
പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ / സിവില്‍ / ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ഡിപ്ലോമ ട്രെയിനീസിന്റെ് ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വെബ് സൈറ്റ് : https://www.powergrid.in/careers. ഫോണ്‍:0468-2961104.