ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസ്ഥാപനത്തിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (എ & എച്ച്ആര്‍ഡി) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു താല്‍ക്കാലിക ഒഴിവ്.
യോഗ്യത: എംഎച്ച്ആര്‍എം/ എംബിഎ (എച്ച്ആര്‍)/ എം.എസ്.ഡബ്ല്യു (പി.എം & ഐ.ആര്‍)/ പി.ജി ഡിപ്ലോമ ഇന്‍ പി.എം & ഐ.ആര്‍.
പ്രവര്‍ത്തി പരിചയം : പ്രശസ്തമായ നിര്‍മ്മാണ വ്യവസായ സ്ഥാപനത്തില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.
ശമ്പള സ്‌കെയില്‍: പ്രതിമാസം 20,000 രൂപ.
പ്രായം : 18-40 ( നിയമാനുസൃത വയസിളവ് ബാധകം) നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം,ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 13നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍ /ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
കെയര്‍ഗിവര്‍ നിയമനം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു/പ്രീ ഡിഗ്രീ /ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജെറിയാട്രിക് കെയറില്‍ കുറഞ്ഞത് 3 മാസത്തെ പരിശീലനമെങ്കിലും നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 255223.
മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തില്‍ വെച്ച് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ് സ്‌കൂളില്‍ വെച്ചാണ് മേള. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഐ.സി.ടി അക്കാദമി, ഫ്യൂച്ചര്‍ ലീപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് യോഗ്യതയ്ക്കും പ്രവൃത്തി പരിചയത്തിനുമനുസരിച്ച് എഞ്ചിനീയറിങ്, ഐ.ടി, ബാങ്കിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലുള്ള 1500 ഓളം ഒഴിവുകളില്‍ തൊഴില്‍ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴില്‍ നേടാം. പ്ലസ്ടുവും അതിനു മുകളിലും അടിസ്ഥാന യോഗ്യതയുള്ള, 18 വയസ്സ് പൂര്‍ത്തിയാക്കിയ ജില്ലക്കകത്തുനിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 6 നകം www.jobfair.plus/pulpatta എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7593852229.
ക്ലറിക്കൽ അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റ്ായി താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്,/ ഡിപ്‌ളോമ ിൻ കമ്പ്യൂട്ടർ സയൻസ്, എന്നിവയാണ് കുറഞ്ഞ തിയതി. 10000 രൂപയാണ് പ്രതിമാസ പ്രതിഫലം. പ്രായപരിധി: 20-36.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.
രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ താൽക്കാലിക ക്യാമ്പ് അസിസ്റ്റന്റ്
കോട്ടയം: രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വാല്യുവേഷൻ ക്യാമ്പിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി ദിവസക്കൂലി വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് പ്രായോഗികപരീക്ഷക്കും ഇന്റർവ്യൂവിനും ഹാജരാകണം.
പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം വോക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടപ്പാക്കുന്നതിന്റെ ഭാഗമായി വോക്ക് ഇൻ ഇന്റർവ്യൂവിലൂടെ റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും , ബി.എഡ്, എൻ.എസ്.ക്യൂ.എഫ്. കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രയിനിങ്) പാസായവർക്കും അസാപ്പിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (എസ്.ഡി.ഇ.) പരിശീലനം ലഭിച്ചവർക്കും ജനുവരി അഞ്ചിനു രാവിലെ 10.30ന് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 9446060961, 9846152585.
പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 9 മുതൽ
കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് ‘പഠനത്തോടൊപ്പം സമ്പാദ്യം’ എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള തിരുവനന്തപുരം ഗവ. ആർ.ഐ സെന്ററിൽ ജനുവരി 9ന് രാവിലെ 9 മുതൽ നടക്കും. എൻജിനിയറിങ്, നോൺ എൻജിനിയറിങ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർഥികൾക്കും ഡിഗ്രി/ഡിപ്ലോമ (ഓട്ടോമൊബൈൽ) യോഗ്യത നേടിയ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0471-2501867.
ട്രേഡ്സ്മാൻ അഭിമുഖം 13ന്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ട്രേഡ്സ്മാൻ (പ്ലംബിങ്/ ഹൈഡ്രോളിക്സ്) തസ്തികയിലെ താത്കാലിക ഒഴിവിൽ അഭിമുഖം ജനുവരി 13ന് രാവിലെ 10 ന് കോളേജിൽ നടക്കും. അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
താത്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആൻഡ് മാനേജ്‌മെന്റിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.kfri.res.in.
എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി
എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍ നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.airmenselection.cdac.in ഫോണ്‍: 0484 2427010, 9188431093
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മാറഞ്ചേരി ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ എക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ/ ബിരുദവും ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള ട്രെയിനിംഗും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 12 ന് രാവിലെ 11 മണിക്ക് യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0494 2676925.
അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഒഴിവ്
വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ അസിസ്റ്റന്റ്‌സ്, ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ് ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുമുള്ള വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജനുവരി 10-നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
അപ്രന്റിസ് ട്രെയിനി കൂടിക്കാഴ്ച 11 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മംഗലം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപ്രന്റിസ് ട്രെയിനി നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് നടക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍നിന്നും പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.ടി.സി, മാര്‍ക്ഷീറ്റ് എന്നിവയുടെ അസല്‍രേഖകള്‍ സഹിതം ജനുവരി 11 ന് രാവിലെ പത്തിന് മംഗലം ഐ.ടി.ഐയില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 9447653702.
പ്രൊജക്റ്റ് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “എസ്റ്റാബ്ലിഷ്മെന്റ് ഓഫ് നോഡൽ സെന്റർ ഓഫ് അലൈൻ ഇൻവേസിവ് സ്പീഷീസ് റിസർച്ച് ആന്റ് മാനേജ്മന്റിൽ ഒരു പ്രൊജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് / പ്രോജക്ട് ഓഫീസർ ഒഴിവ്
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്/ കോംപ്രിഹെൻസീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), പ്രോജക്ട് ഓഫീസർ (2) ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എംഎ / എം എസ് സി സൈക്കോളജി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി, പെർമനന്റ് സർട്ടിഫിക്കറ്റ്, ആർസിഐ രജിസ്ട്രേഷൻ എന്നിവ നിർബന്ധം. പ്രോജക്ട് ഓഫീസർ യോഗ്യത: എംഎസ്ഡബ്ല്യൂ (മെഡിക്കൽ ആന്റ് സൈക്യാട്രി), പെർമനെന്റ് സർട്ടിഫിക്കറ്റ്
നിർബന്ധം. ജനുവരി 12നുള്ളിൽ നോഡൽ ഓഫീസർ ജില്ലാ മാനസികാരോഗ്യ കേന്ദ്രം, പടിഞ്ഞാറെകോട്ട, തൃശൂർ : 680004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0487 2383155
അധ്യാപക ഒഴിവ്
ആലപ്പുഴ: കായംകുളം ഗവണ്‍മെന്റ് ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിസ്റ്ററി ടീച്ചര്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ അഭിമുഖത്തിനായി ജനുവരി ഏഴിന് രാവിലെ 10-മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9447244241.
മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 – 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.
ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് (MABP) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജനുവരി 9ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി.
ഡ്രൈവിംഗ് ഇൻസ്ട്രക്ടർ വാക് ഇൻ ഇന്റർവ്യൂ
കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ (ഐ.എം.സി) കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളിലേയ്ക്ക് ഡ്രൈവിംഗ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ജനുവരി 10ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസ്സൽ രേഖകൾ സഹിതം കഴക്കൂട്ടം ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഡ്രൈവിംഗ് സ്കൂൾ നടത്തി മുൻപരിചയമുള്ളവർക്കും വനിതകൾക്കും മുൻഗണന. ഫോൺ: 0471-2418317.
ബ്ലൂ പ്രിന്റർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലൂ പ്രിന്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനുള്ള താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായതും ബ്ലൂ പ്രിന്റിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01.01.2022ന് 18നും 41 വയസിനും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജനുവരി 17ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
ക്ലാർക്ക് കം അക്കൗണ്ടന്റ് നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ TEQIP ഓഫീസുമായി ബന്ധപ്പെട്ട ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ 13ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബി.കോമും ടാലിയിൽ വർക്കിങ് പരിജ്ഞാനവും സമാന ജോലികളിൽ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അസൽ രേഖകളുമായി നിശ്ചിത സമയത്തിനു മുന്നേ TEQIP ഓഫീസിൽ എത്തണം. ഫോൺ: 9495043483.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് / പ്രോജക്ട് ഓഫീസർ ഒഴിവ്
ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത്/ കോംപ്രിഹെൻസീവ് മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളിലേയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (1), പ്രോജക്ട് ഓഫീസർ (2) ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത: എം എ / എം എസ് സി സൈക്കോളജി, എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നിവ നിർബന്ധം. പ്രോജക്ട് ഓഫീസർ യോഗ്യത: എംഎസ്ഡബ്ല്യൂ നിർബന്ധം. ജനുവരി 12നുള്ളിൽ നോഡൽ ഓഫീസർ ജില്ലാ മാനസികാരോഗ്യ കേന്ദ്രം, പടിഞ്ഞാറെകോട്ട, തൃശൂർ : 680004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0487 2383155
അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 9 ന് (തിങ്കള്‍) രാവിലെ 9 മണിക്ക് ഓഫീസില്‍ അഭിമുഖത്തിനു് ഹാജരാകണം.