ഇന്നത്തെ ജോലി ഒഴിവുകൾ – 29 Dec 2022

0
898

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റ് പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ 2023 ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
വയനാട് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 296562, 9048086227.

Advertisements

അഭിമുഖം 31ന്
ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604.

പ്രോഗ്രാമറിനെ നിയമിക്കുന്നു
സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

Advertisements

വളണ്ടിയർ നിയമനം
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂർ, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ബി ടെക് സിവിൽ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497-2707601.

കമ്മ്യൂണിറ്റി കൗൺസിലർ

കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. ഫോൺ – 04872362517

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.