തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ(ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് 2021 ഒക്ടോബർ നാലിന് രാവിലെ 10 മണിയ്ക്കും ട്രേഡ് ഇൻസ്ട്രക്ടർ (ഷീറ്റ്‌മെറ്റൽ), ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്), ട്രേഡ്‌സ്മാൻ (കാർപെന്ററി) എന്നീ തസ്തികകളിലേക്ക് ഒക്ടോബർ അഞ്ചിന് രാവിലെ 10 മണിയ്ക്കും കോളേജിൽ വച്ച് അഭിമുഖം നടത്തും. യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ട്രേഡ്‌സ്മാൻ (ടെക്‌സ്‌റ്റൈൽ ടെക്‌നോളജി) തസ്തികയിലേക്ക് (ഒഴിവ്-01) ആവശ്യമായ യോഗ്യത ടെക്‌സ്‌റ്റൈൽടെക്‌നോളജി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യത.
ട്രേഡ് ഇൻസ്ട്രക്ടർ (ഷീറ്റ്‌മെറ്റൽ)ലേക്കുള്ള യോഗ്യത (ഒഴിവ്-01) എസ്എസ്എൽസി, ഷീറ്റ്‌മെറ്റൽ എൻസിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയും ട്രേഡ്‌സ്മാൻ (മെഷീനിസ്റ്റ്)ലേക്കുള്ള യോഗ്യത (ഒഴിവ്-01) എസ്എസ്എൽസി, മെഷീനിസ്റ്റ് എൻസിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുമാണ്. ട്രേഡ്‌സ്മാൻ (കാർപെന്ററി)ലേക്കുള്ള യോഗ്യത (ഒഴിവ്-01) എസ്എസ്എൽസി, കാർപെന്ററി എൻസിവിറ്റി സർട്ടിഫിക്കറ്റ്. വിശദവിവരങ്ങൾക്ക് www.cpt.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 04712360391 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.