ഗുരുവായൂർ ക്ഷേത്രത്തിലെ സെക്യൂരിറ്റി ഗാർഡ് സോപാനം കാവൽ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് 1.6.2022 മുതൽ ചുവടെ പറയുന്ന ഒഴിവുകളിലേക്ക് യോഗ്യരായ ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.
1) സോപാനം കാവൽ.
നിയമനത്തിലെ കാലാവധി 1.6.2022 മുതൽ 31-12- 2022 വരെ. ശമ്പളം മാസം 15000 രൂപ. ഒഴിവുകളുടെ എണ്ണം 15.
പ്രായപരിധി 30 വയസ്സിനും 50 വയസ്സിനും ഇടയിൽ ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്. ശാരീരികമായി ഫിറ്റായ പുരുഷന്മാർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് സർജൻ കുറയാത്ത ഒരു ഗവൺമെന്റ് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിപൂർണ്ണ കാഴ്ച ശക്തി ഉണ്ടായിരിക്കണം. പ്രസ്തുത ജോലിയിലേക്ക് എസ് സി എസ് ടി 10% റിസർവേഷൻ ലഭിക്കുന്നതാണ്. നിലവിൽ ജോലിയിൽ ഉള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
2) വനിതാ സെക്യൂരിറ്റി ഗാർഡ്.
നിയമനത്തിന് കാലാവധി 01.06.2022 മുതൽ 31.12.2022 വരെ.
മാസശമ്പളം 15,000 രൂപ
മൊത്തം ഒഴിവുകളുടെ എണ്ണം 12.
പ്രായപരിധി 55 വയസിനും 60 വയസിനും ഇടയിൽ ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത മിനിമം ഏഴാം ക്ലാസ് പാസായിരിക്കണം. ശാരീരിക അംഗവൈകല്യം ഇല്ലാത്തവർ വേണം അപേക്ഷിക്കാൻ. കൂടാതെ നല്ല കാഴ്ചശക്തിയും ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സർജൻ കുറയാത്ത ഒരു ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നിർബന്ധമായും ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന്. 50 രൂപ നിരക്കിൽ 16 4 2022 മുതൽ 30 4 2022 വൈകുന്നേരം 3 മണി വരെ ഓഫീസ് വർക്കിംഗ് ടൈമിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പുവെക്കുന്ന ഡോക്ടറുടെ യോഗ്യത, രജിസ്റ്റർ നമ്പർ സർട്ടിഫിക്കറ്റ് ഒപ്പുവച്ച തീയതി എന്നിവ വ്യക്തമല്ലാത്തപക്ഷം അപേക്ഷ നിരസിക്കുന്നത് ആയിരിക്കും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് അധികാരികൾ നിന്നുള്ള ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അപേക്ഷാഫോറം ഫ്രീയായി ലഭിക്കുന്നതാണ്. അപേക്ഷാ ഫോറം തപാലിൽ അയയ്ക്കുന്നതല്ല. വയസ്സ് യോഗ്യത മുൻപരിചയം ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ ,ഗുരുവായൂർ ദേവസ്വം ഗുരുവായൂർ 680 101 എന്ന മേൽവിലാസത്തിൽ തപാലിൽ 3 -5 -2022 വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കേണ്ടതാണ്.
ദേവസ്വത്തിൽ നിന്നും ലഭിക്കുന്ന ഫോമിൽ അല്ലാത്തതും മതിയായ രേഖകൾ ഇല്ലാത്തതും അപൂർണവും അവ്യക്തവുമായ യഥാസ്ഥാനത്ത് ഫോട്ടോ ഇല്ലാത്തതും. അതൊന്നു സ്ഥാപനത്തിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിതസമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നത് ആയിരിക്കും.കൂടുതൽ വിശദവിവരങ്ങൾക്ക് സംശയങ്ങൾക്കും ഗുരുവായൂർ ദേവസ്വം ബോർഡ് നമ്പറിലേക്ക് കോൺടാക്ട് ചെയ്യാവുന്നതാണ്. 04872556335