യോഗ്യത: ബി.എസ്സി. നഴ്സിങ്/ ജി.എൻ.എമ്മും പ്രവൃത്തിപരിചയവും
കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിൽ അവസരം. 14 ജില്ലകളിലും ഒഴിവുണ്ട്. കരാർ നിയമനമായിരിക്കും.
ഒഴിവുകളുടെ വിശദവിവരങ്ങൾക്ക് പട്ടിക കാണുക. സെന്റർ ഫോർ മാനേജ്മെന്റ് കേരളയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത: ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. 2022 മാർച്ച് 1-ാംതീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്.
പ്രായപരിധി: 40 വയസ്സ്. 2022 മാർച്ച് 1-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.
ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവിൽ 17,000 രൂപ പരിശീലനം പൂർത്തിയാക്കുന്ന മുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവൻസും ലഭിക്കും.
ഒഴിവുകൾ ജില്ല തിരിച്ച്
- തിരുവനന്തപുരം 123
- കൊല്ലം 108
- പത്തനംതിട്ട 78
- ആലപ്പുഴ 100
- കോട്ടയം 124
- ഇടുക്കി 82
- എറണാകുളം 124
- തൃശ്ശൂർ 123
- പാലക്കാട് 137
- മലപ്പുറം 148
- കോഴിക്കോട് 103
- വയനാട് 79
- കണ്ണൂർ 123
- കാസർകോട് 54
- ഒഴിവുകളുടെ എണ്ണം ആകെ: 1506
തിരഞ്ഞെടുപ്പ്: യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷാഫീസ്: 325 രൂപ. ഓൺലൈനായി ഫീസടയ്ക്കണം.
ഓൺലൈനായി ക്ഷിക്കണം. വിശദവിവരങ്ങൾ ക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്റ്റ് കാണുക. ഏതെങ്കിലും ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 മാർച്ച് 21.