മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവ്
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു. അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും. അപേക്ഷകൾ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2304594, 2303229
സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു വർഷത്തെ താത്കാലിക ഒഴിവിൽ അപേക്ഷിക്കാം. എം.എസ്.സി. സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദധാരികളായിരിക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 28ന് വൈകിട്ട് മൂന്നിനകം സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.
പ്രോജക്ട് അസിസ്റ്റന്റിന്റെ നിയമനം; അപേക്ഷകള്‍ ക്ഷണിച്ചു
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ജിയോ ടാഗിങ്ങ്, ഇഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്‍ തയ്യാറാക്കല്‍, മറ്റ് സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കുകയും വേണം.
പ്രായപരിധി: 2021 ജനുവരി 1 ന് വയസ്സ് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും.
വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ തപാലിലോ നേരിട്ടോ മെയ് 3 ന് വൈകീട്ട് 5 നകം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സപ്പോര്‍ട്ട് എഞ്ചിനീയർ
പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്‍ട്ടിൻ്റെയും ഓഫീസിന്റെയും പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലാക്കുന്നതിന് ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ ആറുമാസത്തേക്ക്
കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മെയ് 25 ന് രാവിലെ 11 ന് അഭിമുഖം നടത്തും .
ഐ.റ്റി./കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് / ഹാര്‍ഡവെയര്‍ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടര്‍ ടെക്‌നോളജി ഡിപ്ലോമ ആണ് യോഗ്യത. ഓഫീസ് ഓട്ടോമേഷൻ ഐ.റ്റി / . ഓഫീസ് ഡിജിറ്റലൈസേഷന്‍ എന്നിവയിൽ പരിചയവുള്ളവരേയും പരിഗണിക്കും. പ്രായം 21 നും 30 നും മധ്യേ. പ്രതിമാസ വേതനം
24,040 രൂപ. താല്‍പ്പര്യമുള്ളവര്‍ , ഇ-മെയില്‍ ഐ.ഡി., മൊബൈല്‍നമ്പര്‍ , മറ്റ് വിവരങ്ങൾ എന്നിവയുള്‍പ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷയും പ്രായം, വിദ്യാഭ്യാസം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പും ഏപ്രില്‍ 30 വൈകിട്ട് മൂന്നിനകം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആൻ്റ് എംപ്ലോയീസ് ഇന്‍ഷുറന്‍സ് കോര്‍ട്ട്, മിനി സിവിൽ സ്‌റ്റേഷൻ, പീരുമേട് 685531 എന്ന വിലാസത്തിൽ തപാലിലോ itipeermade@gmail.com എന്ന ഈ-മെയില്‍ വിലാസത്തിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 04869 233625.
ഇന്റേൺഷിപ്പ് ഒഴിവ്
തിരുവനന്തപുരം വനിതാ കോളേജിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊജെക്റ്റിൽ ഇന്റേൺഷിപ്പ് ഒഴിവ് (വനിതകൾക്ക് മുൻഗണന). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25. തിരഞ്ഞെടുക്കുന്നവർക്ക് മെയ് 4 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: https://gcwtvm.ac.in/applications-invited-for-internship/, 8592948870, 8075661718, 8848262596.
കുക്ക് ഒഴിവ്
കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം. അപേക്ഷകൾ ബയോഡാറ്റ സഹിതം 30 ന് മുൻപ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: kepcopoultry@gmail.com.