കൊല്ലം ജില്ലയിൽ, വനിതാശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന “സഖി – വൺസ്റ്റോപ്പ് സെന്ററിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഒരു വർഷത്തെ കരാർ നിയമനത്തിനായി നിർദ്ദിഷ യോഗ്യതയുള്ള 1 – 4 വരെ തസ്തികകളിലേയ്ക്ക് 25നും 40നും മധ്യേ പ്രായമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ വിശദമായ Bio Data, SSLC സർട്ടിഫിക്കറ്റ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിശ്ചിത ഫോമിൽ അപേക്ഷ – 09/09/2021 തീയതി വൈകുന്നേരം 4 മണിയ്ക്കകം തന്നെ കൊല്ലം വിമെൻ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ഏത് തസ്തികയിലേയ്ക്കാണ് അപേക്ഷ സമർപ്പിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷ വിലാസം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസ്,സിവിൽ സ്റ്റേഷൻ, കൊല്ലം-13. ഫോൺ നമ്പർ 8281999052
അപേക്ഷാ ഫോമിന് സന്ദർശിക്കുക https://drive.google.com/file/d/1hfk06W-asRvU38R_Lr8pLzB1dYYQBYhI/view