അപേക്ഷ ക്ഷണിച്ചു
പി എം എഫ് എം ഇ പദ്ധതിയിലേക്ക് ജില്ലാതല റിസോര്‍സ് പേഴ്‌സണിനെ (ഡി ആര്‍ പി എസ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ഭക്ഷ്യസംസ്‌കരണം, വ്യവസായ പദ്ധതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട മുന്‍ പരിചയമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം dickollam@gmail.com ഇ-മെയില്‍ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ 2023 ഏപ്രില്‍ 29നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ആശ്രാമത്തെ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2748395
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓഫീസ് അക്കൗണ്ടിങില്‍ ഡിപ്ലോമ (6 മാസം), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (3 മാസം), ഫോറിന്‍ അക്കൗണ്ടിങ് (8 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം . ഫോണ്‍ 9072592402.
താത്ക്കാലിക ഒഴിവ്
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (ഫിറ്റര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 17ന് രാവിലെ 10.30ന് കോളജില്‍ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknply.ac.in ഫോണ്‍ 9495630466, 0476 2665935
വനിതകള്‍ക്ക് അവസരം അവസാന തീയതി ഏപ്രില്‍ 29
ഐ സി ഡി എസ് വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ് എസ് എല്‍ സി പാസായിരിക്കണം. എസ് എസ് എല്‍ സി പാസാകാത്തവര്‍ക്ക് (എഴുത്തും വായനയും അറിയണം) ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരാകണം. പ്രായപരിധി 18-46 വയസ്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. ഏപ്രില്‍ 29ന് വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9495348035, 9995408269.