മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

0
179

ഓച്ചിറ ബ്ലോക്കില്‍ നടപ്പിലാക്കാന്‍ പോകുന്ന എസ് വി ഇ പി പദ്ധതിയില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് മാരുടെ (എം ഇ സി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ഓച്ചിറ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ 25നും 45നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അയല്‍ക്കൂട്ടം/കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗമെന്ന് തെളിയിക്കുന്ന സി ഡി എസിന്റെ കത്ത്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ 2023 ഓഗസ്റ്റ് 21ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0474 2794692.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.