കെയർ ടേക്കർ താത്ക്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗീവർ/ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01.01.2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
ആയ താത്കാലിക ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.