ട്രേഡ് ഇൻസ്ട്രക്ടർ അഭിമുഖം 20ന്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബർ 20ന് നടക്കും. രാവിലെ 10നു കോളേജിൽവച്ചാണ് മുഖാമുഖം. യോഗ്യത: ഐറ്റിഐ (രണ്ടു വർഷ കോഴ്‌സ്)/ ഡിപ്ലോമ/ ഹയർ (കമ്പ്യൂട്ടർ എഞ്ചിനീയറിങ്). നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിലേക്ക് ഒഴിവ്
ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്‌പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയില്‍ തല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഈ മാസം 20 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം.
യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ്ക്ലാസ് നിര്‍ബന്ധമാണ്.) വിശദവിവരങ്ങള്‍ക്ക് കോളജിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.cea.ac.in. ഫോണ്‍ 04734-231995.
സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റില്‍)യില്‍ എനര്‍ജി മാനേജ്മെന്റ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു മാസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സര്‍വ്വേ ടെക്‌നിഷ്യന്മാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത ബിരുദം ആണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വ്യാഴാഴ്ച (ഒക്ടോബര്‍ 21) 10ന് തിരുവല്ലത്തെ സി-ഡിറ്റിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org/