ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ‘ആസ്പയര്‍ 2023’ മെഗാ തൊഴില്‍ മേള ഒക്ടോബര്‍ 27 ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബര്‍ 24.
മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം കമ്പനികള്‍ തൊഴില്‍ നല്‍കാന്‍ സന്നദ്ധരായി പങ്കെടുക്കും.
ഐ.ടി, കൊമേഴ്സ്, ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമോട്ടീവ് തുടങ്ങിയ വിവിധ തൊഴില്‍ മേഖലകളില്‍ എസ്.എസ്.എല്‍.സി മുതല്‍ പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ശ്രദ്ധേയമായ അവസരം ഒരുക്കിയിട്ടുണ്ട്.
തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് സമര്‍പ്പിക്കണം. https://asapkerala.gov.in/welcome-to-aspire-2023-irinjalakuda/ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ചാണ് മേള സംഘടിപ്പിക്കുന്നതെങ്കിലും സമീപ ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അസാപ് കേരളയുടെ വെബ് സൈറ്റ്
www.asapkerala.gov.in സന്ദർശിക്കുക. ഫോൺ: 9495999613, 8075549658. For Registration click here
അസാപ് കേരളയുടെ നേതൃത്വത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്(ഓട്ടോണോമസ്) ൽ ഒക്ടോബർ 27 ന് ആസ്പയർ 2023 എന്ന പേരിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഐ.ടി, ബാങ്കിംഗ് ഫിനാൻഷ്യൽ സർവ്വീസസ് ആൻഡ് ഇൻഷുറൻസ് , ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള തൊഴിലവസരങ്ങളിലേക്ക് അസാപ് കോഴ്‌സുകൾ പഠിച്ചിറങ്ങിയതും അല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
ഈ പ്ലേസ്മെന്റ് ഡ്രൈവിൽ എത്ത്നസ്, എൽ & ടി, സീഗൾ, ഐ.സി.എൽ ഫിൻകോർപ്, ഹൈകോൺ, ഡിജിപെർഫോം, ധനലക്ഷ്മി ബാങ്ക്, ജീവൻ ഇൻഫോടെക്, തുടങ്ങി പതിനഞ്ചോളം കമ്പനികൾ പങ്കെടുക്കും.
പ്ലേസ്മെന്റ് ഡ്രൈവിൽ പുതുമുഖങ്ങൾക്ക് മാത്രമല്ല വിവിധമേഖലകളിൽ അനുഭവ സമ്പത്തുള്ളവർക്കും കൂടി പങ്കെടുക്കാം. പ്രതിമാസം പതിനായിരം മുതൽ ഒരു ലക്ഷം രൂപയിലധികം വരെ ശമ്പളം ലഭിക്കുന്ന ജോലികൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലും വിദേശ രാജ്യങ്ങളിലും ഉദ്യോഗാർഥികൾക്ക് ലഭിക്കാൻ തൊഴിൽ മേള സഹായിക്കും. രജിസ്ട്രേഷന് വേണ്ടി : https://t.ly/5wQeI സന്ദർശിക്കുക.
രജിസ്ട്രേഷൻ അവസാനിക്കുന്നത് : 2023 ഒക്ടോബർ 24. കൂടുതൽ വിവരങ്ങൾക്ക് : 9495999617