കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആന്റ് മോഡൽ കരിയർ സെന്റർ കണ്ണൂർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 2025 ഫെബ്രുവരി 22 രാവിലെ 10 മണിമുതൽ 1 വരെ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
അഭിമുഖം നടക്കുന്ന തസ്തികകൾ:
- അസി. മാനേജർ
- എച്ച്ആർ എക്സിക്യൂട്ടീവ്
- ഫ്ലോർ മാനേജർ
- കാഷ്യർ
- ഫാഷൻ ഡിസൈനർ
- കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
- ടെലികോളർ
- ബില്ലിംഗ് സ്റ്റാഫ്
- സെയിൽസ് എക്സിക്യൂട്ടീവ്
- ഫാക്കൽറ്റി മാനേജർ
- സ്റ്റുഡന്റ് റിലേഷൻ ഓഫീസർ
- റിസപ്ഷനിസ്റ്റ്
- മാത്സ് ടീച്ചർ
- സയൻസ് ടീച്ചർ
- ഇംഗ്ലീഷ് ടീച്ചർ
- കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ
പങ്കെടുക്കാനുള്ള യോഗ്യത:
പ്ലസ്ടു, ഡിഗ്രി, എംബിഎ (എച്ച്ആർ/മാർക്കറ്റിംഗ്/ എയർലൈൻ എയർപോർട്ട് മാനേജ്മെന്റ്), ബികോം, ബിഎ, ബി എസ് സി മാത്തമാറ്റിക്സ്/ഫിസിക്‌സ്/കെമിസ്ട്രി/സുവോളജി വിത്ത് ബിഎഡ്, എംഎ ഇംഗ്ലീഷ് വിത്ത് ബിഎഡ്, പി എച്ച് ഡി ഇൻ കൗൺസിലിങ്, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈൻ, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
എവിടെ എത്തേണ്ടത്?
ഉദ്യോഗാർഥികൾ 2025 ഫെബ്രുവരി 22 രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0497-2703130