ആലപ്പുഴ ജില്ലയില്‍ തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്കായി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 5ന് രാവിലെ 9.30ന് നടത്തും.
എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ 80ല്‍ അധികം അപ്രന്റിസ് ട്രെയിനി ഒഴിവുകളിലേക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
അഭിമുഖത്തേക്ക് പങ്കെടുക്കാന്‍ യോഗ്യത
- യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ഐ.റ്റി.ഐ, ഡിപ്ലോമ
- പ്രായപരിധി: 18 മുതല്‍ 35 വരെ
- രജിസ്ട്രേഷന്‍: എംപ്ലോയബിലിറ്റി സെന്ററില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റര്‍ ചെയ്യാത്തവരുമായവര്‍ക്ക് പങ്കെടുക്കാം.
- സ്പോട്ട് രജിസ്ട്രേഷന്‍: അഭിമുഖ ദിവസം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി:
- ഫോണ്‍: 0477-2230624, 8304057735
