കൊല്ലം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൽ വച്ച് 2024 ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 10 30 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആയി അഭിമുഖം നടക്കും. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾക്കും അന്നേദിവസം രജിസ്റ്റർ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
യോഗ്യത: പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ള 35 വയസ്സിന് താഴെയുള്ള തൊഴിൽ അന്വേഷകർ ബയോഡേറ്റയും ആധാർ കാർഡുമായി എംപ്ലോയബിലിറ്റി സെൻററിൽ നേരിട്ട് എത്തി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, 8281359930
8304852968