Government Jobs in Kerala 

നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം നവകേരളം കര്‍മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കുമാണ് അവസരം. പ്രായപരിധി 27 വയസ്. ആറു മാസമാണ് കാലാവധി. ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. www.careers.haritham.kerala.gov.in മുഖേന മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാം.

അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ ഒഴിവ് അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത- സിവില്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി- 21-35 വയസ്. പ്രതിമാസ ഹോണറേറിയം- 18000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. താല്‍പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് അഞ്ചിനകം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.

പാലിയേറ്റീവ് നഴ്സ് ഒഴിവ് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രൊജക്ട് മുഖേന ഒരു വര്‍ഷത്തേക്ക് പാലിയേറ്റീവ് നഴ്സ് ഒഴിവ്. യോഗ്യത എ.എന്‍.എം അല്ലെങ്കില്‍ ജെ.പി.എച്ച്.എന്‍ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എന്‍ അല്ലെങ്കില്‍ ഒ.സി.സി.പി.എ.എന്‍ കോഴ്സ് അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് / ജി.എന്‍.എം വിത്ത് ഹെല്‍ത്ത് സര്‍വീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എന്‍ കോഴ്സ്. കൂടിക്കാഴ്ച്ച മാര്‍ച്ച് 7 ന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍. അജാനൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467 2209711.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.