Govt Jobs in Kerala 12 March 2024 

Govt Jobs in Kerala 12 March 2024 

കരാർ നിയമനം എറണാകുളം സർക്കാർ മെഡിക്കൽ  കോളേജിൽ ജനറൽ സർജറി, ഒബിജി ആ൯്റ് നെഫ്രോളജി വിഭാഗങ്ങളിലേക്കായി ജൂനിയർ  റസിഡൻ്റുമാരെ 45000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 19 ന് രാവില 11 ന് മുമ്പായി യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം

വാക് ഇ൯ ഇ൯്റർവ്യൂ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം (90 ദിവസ കാലയളവിലേക്ക്) നടത്തുന്നതിനുളള വാക്-ഇ൯-ഇ൯്റർവ്യൂ  മാർച്ച് 20 രാവിലെ 11 ന് പ്രി൯സിപ്പാളിൻ്റെ ഓഫീസിൽ നടത്തുന്നു.  തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം സഞ്ചിത ശമ്പളമായി 18390 ലഭിക്കും. യോഗ്യത എസ് എസ് എൽ സി, ഏതെങ്കിലും സർക്കാർ ഉടമസ്ഥതയിലുളള കമ്പനികൾ/കോർപറേഷ൯ അല്ലെങ്കിൽ  ടെലിഫോൺ സ്വിച്ച് ബോർഡിന്റെ (പിബിഎക്സ്/പിഎബിഎക്സ്) പ്രവർത്തനത്തിൽ ആറ് മാസത്തെ പരിചയം, പി ആൻ്റ് ടി വകുപ്പ് നൽകുന്ന പിഎബിഎക്സ് പ്രവർത്തിനങ്ങളിലെ സർട്ടിഫിക്കറ്റ്, ഏതെങ്കിലും ഗവ/പ്രശസ്ത സ്ഥാപനങ്ങളിലെ  പ്രവൃത്തി പരിചയം. പ്രായം 40 വയസിനു താഴെ. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം, ആധാർ, പ്രവൃത്തി പരിചയം എന്നിവ  തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ ഓരോ പകർപ്പുകൾ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻ്റർവ്യൂവിനു ഹാജരാകണം.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമയും അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചവരോ ആയിരിക്കണം. പ്രായപരിധി : 18-36, എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് കൊല്ലം ആര്‍ ഡി ഒ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ നിയമനത്തിനായി അഭിമുഖം നടത്തും. യോഗ്യത: അംഗീക്യത സര്‍വകലാശാല ബിരുദം. എം എസ് ഡബ്യൂ യോഗ്യതയുളളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേര്‍ഡ് പ്രോസസിങില്‍ (മലയാളം, ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീക്യത കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 18-35 വയസ്സ്. ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ അസലും പകര്‍പ്പും സഹിതം മാര്‍ച് 14ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കലക്ടറേറ്റിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474-2790971.