ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.
ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താല്പര്യമുള്ളവര് മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സായ് നടത്തിയ 6 ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എ എസ് സി എ ലെവല്‍ / 1/ലെവല്‍ - 2 സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തല്‍ക്കുള പരിപാലനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0480 2850260.
താത്കാലിക നിയമനം തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ക്ലീനിങ് / മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എല്‍ ജി എസ്) സ്റ്റാഫ് തസ്തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത: പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, പത്താം ക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 048427776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25 ന് രാവിലെ 10 മുതൽ കമ്മീഷൻ ആസ്ഥാനത്ത് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും) 11ന് രജിസ്ട്രേഷൻ അവസാനിക്കും. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി, ഡി.സി.എ, എം.എസ് ഓഫീസ്, ടൈപ്പ് റൈറ്റിങ്ങ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2580310.
ഇന്റര്‍വ്യൂ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്നീഷ്യന് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്രീ-ഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അല്ലെങ്കില്‍ സയന്‍സ് വിഷയത്തില്‍ തത്തുല്യമായ കോഴ്സില്‍ വിജയിക്കുക. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്നോളജിയില്‍ ഡിപ്ലോമ (രണ്ട് വര്‍ഷത്തെ കോഴ്സ്) അല്ലെങ്കില്‍ അതിന് തത്തുല്യമായത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഏപ്രില്‍ 2 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍ രാവിലെ 11:30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷന് അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.