ഗവ: ഓഫീസ് ജോലി ഒഴിവുകള്‍ - 6 March 2024 - Free Job Alerts Kerala

Government Jobs in Kerala : 6 March 2024

Learn more

വാക്-ഇ൯-ഇ൯്റർവ്യൂ തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു . യോഗ്യത  : പ്രായം 35 വയസ്സിൽ താഴെ ആയിരിക്കണം,  ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ). താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച്  20 ബുധനാഴ്‌ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസിൽ നിന്നും നേരിട്ടോ അറിയുവാൻ സാധിക്കുന്നതാണ് .

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന് THRISSUR  ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാര്‍ നിയമം നടത്തുന്നു. യോഗ്യത- ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18 - 40 വയസ്. ഡാറ്റാ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിങ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 18ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361500.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (https://det.kerala.gov.in/images/Orders/DT_1355_2023_A6_04_03_2024.pdf) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം.

കോർഡിനേറ്റർ നിയമനം മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഓരോ കോ-ഓർഡിനേറ്റർമാരെ വീതം താൽക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം. പ്രതിമാസം വേതനം 15000 രൂപ പരമാവധി യാത്രബത്ത 5000 രൂപയുമാണ്. പ്ലസ്ടു/ വി.എച്ച്.എസ്.സി അടിസ്ഥാന യോഗ്യതയുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. Fishing Craft, Gear എന്നിവ വിഷയമായി വി.എച്ച്.എസ്.സി. / ഇതര കോഴ്സുകൾ പഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും, സർക്കാർ സ്ഥാപനങ്ങളിൽ സമാന ജോലിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മത്സ്യവകുപ്പിന്റെ മറൈൻ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. തിരുവനന്തപുരം ജില്ലയിൽ അപേക്ഷകൾ 2024 മാർച്ച് 11 തിങ്കളാഴ്ചയും, കൊല്ലം ജില്ലയിലെ അപേക്ഷകൾ 2024 മാർച്ച് 12 ചൊവ്വാഴ്ചയും രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മത്സ്യത്തൊഴിലാളി കുടുംബാംഗം എന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം മേഖലാ ഓഫീസിൽ (കാന്തി, ജി.ജി.ആർ.എ – 14 എ.റ്റി.സി 82/258, സമദ് ഹോസ്പറ്റിറ്റലിന് സമീപം, അമ്പലത്തുമുക്ക്, പേട്ട, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035) നേരിട്ട് വാക്-ഇൻ-ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.

അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ്; അപേക്ഷിക്കാം കോട്ടയം: ഉഴവൂർ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന കടപ്ലാമറ്റം,രാമപുരം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ സെലക്ഷൻ ലിസ്റ്റ് രൂപീകരിക്കുന്നതിന് എസ്.എസ്.എൽ.സി. പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46.  അപേക്ഷയുടെ മാതൃക പഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ ഏപ്രിൽ 15 വരെ കുറവിലങ്ങാട് കോഴയിലുള്ള ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും.

ഓപ്പറേഷൻ തീയേറ്റർ മെക്കാനിക്ക്‌ നിയമനം മഞ്ചേരി മെഡിക്കൽ കോളജിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസ വേതനാടിസ്ഥാനതിൽ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കൽ കോളജിൽ/ 200 ബെഡുള്ള ആശുപത്രികളിൽ നിന്നും തിയേറ്റർ ടെക്‌നീഷ്യൻ/ അനസ്‌തേഷ്യ ടെക്‌നീഷ്യൻ/ ഓപ്പറേഷൻ തിയേറ്റർ മെക്കാനിക്ക് തസ്തികയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം മാർച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭിക്കും. ഫോൺ: 0483 2762 037.

ഡെലിവെറി ബോയ് നിയമനം കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്സ് നെ നിയമിക്കുന്നു. മാർച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ വയസ്, ജാതി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഓണർഷിപ്പ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.