എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിൽ 342 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 4 വരെ ഓൺലൈനായി അപേ ക്ഷിക്കാം.
തസ്തികയും യോഗ്യതയും
- ജൂനിയർ അസിസ്റ്റന്റ് (ഓഫിസ്): ബിരുദം.
- സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ബിരുദം (ബികോമിനു മുൻഗണന), 2 വർഷ പരിചയം.
- ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ): ബിരുദം.
- ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്): ബി കോം, ഐസിഡബ്ല്യുഎ /സിഎ/ എംബിഎ (ഫിനാൻസ്).
- ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസസ്) : ഫയർ/ മെക്കാനിക്കൽ/ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്.
- ജൂനിയർ എക്സിക്യൂട്ടീവ് (ലോ): നിയമ ബിരുദം, ബാർ കൗൺസിലിൽ അഡ്വക്കറ്റായി. എൻറോൾ ചെയ്യാൻ യോഗ്യരായിരിക്കണം.
പ്രായപരിധി ശമ്പളം
ജൂനിയർ അസിസ്റ്റന്റ്:
പ്രായപരിധി: 30;
ശമ്പളം : 31,000-92,000 രൂപ
സീനിയർ അസിസ്റ്റന്റ്
പ്രായപരിധി: 30
ശമ്പളം : 36,000-1,10,000 രൂപ
ജൂനിയർ എക്സിക്യൂട്ടീവ്:
പ്രായപരിധി27;
ശമ്പളം :40,000- 1,40,000 രൂപ
ഫീസ്: 1000. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എയർപോർട്സ് അതോറിറ്റിയിൽ ഒരു വർഷ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാം. For official Notification click here