Defence Research and Development Organisation- DRDO Apprenticeship 2024
കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനു (Defence Research and Development Organisation (DRDO)) കീഴിൽ ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റിൽ (Gas Turbine Research Establishment- GTRE – Graduate Engineering, Graduate, Diploma & ITI Apprenticeship) ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐടിഐ അപ്രന്റിസ്ഷിപ്പിന് അവസരം. 150 ഒഴിവ് ആണുള്ളത്. 2024 ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസ് വിവരങ്ങൾ:
- ബിഇ/ബിടെക് (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ഇൻഡസ്ട്രിയൽ പ്രൊഡക്‌ഷൻ, എയ്റോനോട്ടിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, മെറ്റലർജി, മെറ്റീരിയൽ സയൻസ്, സിവിൽ എൻജിനീയറിങ്),
- പ്രായം: 18–27;
- സ്റ്റെഫൻ്റ്: 9000 രൂപ
ജനറൽ സ്ട്രീം ഗ്രാജ്വേറ്റ് അപ്രന്റിസ്:
- ബികോം, ബിഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്), ബിഎ (ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിനാൻസ്, ബാങ്കിങ്), ബിസിഎ, ബിബിഎ),
- പ്രായം: 18–27;
- സ്റ്റെഫൻ്റ്: 9000.
ടെക്നിഷ്യൻ
- ഡിപ്ലോമ (മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, ടൂൾ ആൻഡ് ഡൈ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ്),
- പ്രായം: 18–27 വയസ്സ്;
- സ്റ്റെഫൻ്റ്: 8000 രൂപ.
ട്രേഡ് അപ്രന്റിസ്:
- ഐടിഐ (മെഷീനിസ്റ്റ്, ഫിറ്റർ, ടർണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഷീറ്റ് മെറ്റൽ വർക്കർ, സിഒപിഎ),
- പ്രായം: 18–27 വയസ്സ്;
- സ്റ്റൈഫൻ്റ്: 7000 രൂപ.
എങ്ങനെ അപേക്ഷിക്കാം.
- 2024 ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
- For Official Notification and Online Application click here