സഹകരണ സംഘം/ ബാങ്കുകളിൽ വിവിധ ഒഴിവുകളില്‍ നിയമനം

Kerala Co-operative Service Examination board Recruitment 2024

0
2333
Kerala State Co-operative Service Examination Board

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് (Kerala Co-operative Service Examination board) സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിയമന രീതി: നേരിട്ടുള്ള നിയമനം. പരീക്ഷാബോർഡ് നടത്തുന്ന ഓൺലൈൻ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.
നിയമന അധികാരി : ബന്ധപ്പെട്ട സഹകരണ സംഘം / ബാങ്കുകൾ അപേക്ഷ സമർപ്പിക്കൽ: ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തിയതി: 10-01-2025

കാറ്റഗറി നമ്പർ: 12/2024 ( അസിസ്റ്റൻറ് സെക്രട്ടറി/ചീഫ് അക്കൗണ്ടൻറ്/അക്കൗണ്ടന്റ്/ഇൻറെർനെൽ ഓഡിറ്റർ)

വിദ്യാഭ്യാസ യോഗ്യത : സഹകരണ നിയമത്തിന് വിധേയം.
(i) എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും: സഹകരണഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റിവ് ട്രെയിനിംഗിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റിവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയർ ഡിപ്ലോമാ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/എം.എസ്.സി (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുളളതുമായ എല്ലാ വിഷയങ്ങൾക്കും 50% മാർക്കിൽ കുറയാത്ത ബി.കോം ബിരുദം

കാറ്റഗറി നമ്പർ: 15/2024 ( ഡേറ്റാ എൻട്രി ഓപ്പറേറ്റർ)

വിദ്യാഭ്യാസ യോഗ്യത :
(i) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
(ii) കേരള / കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്‌സ് പാസ്സായ സർട്ടിഫിക്കറ്റ്.
(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത ഒരു വർഷത്തെ പ്രവർത്തി പരിചയം

Advertisements

കാറ്റഗറി നമ്പർ: 13/2024 ( ജൂനിയർ ക്ലാർക്ക് )

വിദ്യാഭ്യാസ യോഗ്യത : ജൂനിയർ ക്ലാർക്ക്/കാഷ്യർ വിദ്യാഭ്യാസ യോഗ്യത: R.186(1)(ii) സഹകരണ നിയമത്തിന് വിധേയം. എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിയ്ക്കും. കാസറഗോഡ് ജില്ലയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. കൂടാതെ സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും B അംഗികൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെ ങ്കിൽ എച്ച്.ഡി.സി. ആൻ്റ് ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേ റ്റീവ് ട്രെയിനിംഗിൻ്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാല യുടെ ബി.എസ്.സി (സഹകരണം അപേക്ഷിക്കാവുന്നതാണ് & ബാങ്കിംഗ്) ഉളളവർക്കും.

കാറ്റഗറി നമ്പർ: 11/2024 ( സെക്രട്ടറി)

വിദ്യാഭ്യാസ യോഗ്യത :
(i) Degree with HDC&BM with seven years experience as Accountant or above that post in Co- operative Bank.
OR
(ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank
OR
(iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications.
OR
(iv) B.Com (Co-operation) with seven years experience as Accountant or above that post in Co- operative Bank. (As per G.O(Rt) No.220/2022/Co-Op dated 29/03/2022)

കാറ്റഗറി നമ്പർ: 14/2024 ( സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ)

വിദ്യാഭ്യാസ യോഗ്യത :
First class B.Tech degree in Computer Science, IT, Electronics and Communication Engineering / MCA/MSc (Computer Science or IT). Desirable: Redhat Certification will be an added advantage. EXPERIENCE: Minimum working experience of 3 years in installing, configuring and trouble shooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP).Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.

Advertisements

കാറ്റഗറി നമ്പർ: 16/2024 ( ടൈപ്പിസ്റ്റ്)

വിദ്യാഭ്യാസ യോഗ്യത :
(i) എസ്.എസ്.എൽ.സി, അഥവാ തത്തുല്യ യോഗ്യത.
(ii) കെ .ജി .റ്റി. ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ)

അപേക്ഷ സമർപ്പിക്കൽ:

ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷവും, നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലൂടെയും ഓൺലൈനായി പരീക്ഷ ബോർഡിൻറെ വെബ്സൈറ്റിലൂടെ (www.cseb.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിവിധ സഹകരണ സംഘം/ ബാങ്കുകളിൽ ഒഴിവുകളെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന Notification നോക്കുക.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.