ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് വിഭാഗങ്ങളിലായി 2100 ഒഴിവ്. 2023 ഡിസംബർ 6 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ഒഴിവും യോഗ്യതയും: എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്)-1300 ഒഴിവ് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. കരാർ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ.
ഒരു വർഷംകൂടി നീട്ടിക്കിട്ടും.
ശമ്പളം: ആദ്യ വർഷം- 29,000, രണ്ടാം വർഷം -31.000
ജൂനിയർ അസിസ്‌റ്റൻ്റ് മാനേജർ-800 ഒഴിവ്. ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ (പട്ടികവിഭാഗം, അംഗപരിമിതർക്ക് 55%) ബിരുദം ആണു യോഗ്യത.
പ്രായം: 20-25. യോഗ്യത, പ്രായം എന്നിവ
2023 നവംബർ 1. അടിസ്‌ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മുന്നും അംഗപരിമിതർക്കു പത്തും വർഷം ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്‌റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ. ലോജിക്കൽ റീസണിങ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്‌തികയിലേക്ക് ഇന്റർവ്യൂവും നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
ഫീസ്: 1000 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 200). ഓൺലൈനായി അടയ്ക്കാം. ഏതെങ്കിലും ഒരു തസ്‌തികയിലേക്ക് അപേക്ഷിക്കുക.
ഓൺലൈൻ റജിസ്ട്രേഷനും വിജ്‌ഞാപനത്തിനും www.idbibank.in സന്ദർശിക്കുക.