ഐ.ഡി.ബി.ഐ. ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ – 600 ഒഴിവുകൾ – IDBI Bank Assistant Manager Recruitment

0
1063

മുംബൈ ആസ്ഥാനമായുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ. ബാങ്ക്) അസിസ്റ്റന്റ് മാനേജരുടെ 600 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്ക് നിശ്ചയിക്കുന്ന ഏത് ഓഫീസിലും യൂണിറ്റിലും നിയമനം ലഭിക്കാം. ഓണ്‍ലൈന്‍ പരീക്ഷ 2023 ഏപ്രിലില്‍ നടക്കും. കേരളത്തില്‍ 10 പരീക്ഷാകേന്ദ്രങ്ങളുണ്ട്‌

ജനറല്‍-244, എസ്.സി.-190, എസ്.ടി.-17, ഒ.ബി.സി.-89, ഇ.ഡബ്ല്യു.എസ്.-60, ഭിന്നശേഷിക്കാര്‍ 32 (വി.ഐ., എച്ച്.ഐ., ഒ.എച്ച്., എം.ഡി/ഐ.ഡി. എന്നിവ 8 വീതം) എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും നീക്കിവെച്ചിട്ടുള്ള ഒഴിവ്.

യോഗ്യത: ബിരുദവും ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസിലോ ഇന്‍ഷുറന്‍സ് മേഖലയിലോ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ഫുള്‍ ടൈം, സ്ഥിരം തസ്തികയിലുള്ള പ്രവൃത്തിപരിചയമാണ് പരിഗണിക്കുക.
ശമ്പളം: 36,000-63,840 രൂപ.
പ്രായം: 21-30 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഗവണ്‍മെന്റ് നാമനിര്‍ദേശങ്ങളനുസരിച്ചുള്ള വയസ്സിളവ് ലഭിക്കും. പ്രായം, യോഗ്യത എന്നിവ 2023 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് കണക്കാക്കുക.

Advertisements

തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, അഭിമുഖം, മെഡിക്കല്‍ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്. ഏപ്രില്‍ മാസത്തിലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ നടക്കുക.
കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. ലക്ഷദ്വീപില്‍ കവരത്തിയാണ് പരീക്ഷാകേന്ദ്രം.

അപേക്ഷാഫീസ്: 1000 രൂപ. (എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 200 രൂപ). ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: 2023 ഫെബ്രുവരി 28. വിശദവിവരങ്ങള്‍ www.idbibank.in എന്ന വെബ്സൈറ്റില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.