റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 950 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ തുടർന്ന് ഭാഷ പരിജ്ഞാന പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്
യോഗ്യത-50 ശതമാനം മാർക്കോടു കൂടിയുള്ള ബിരുദം, വേഡ് പ്രോസസ്സിങ്ങിനെ കുറിച്ചുള്ള അറിവ്.
പ്രായപരിധി-20 -28 വയസ്സ് വരെയാണ് പ്രായപരിധി. പ്രത്യേക വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്.
തൊഴിൽ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
Join Now
അപേക്ഷ ഫീസ്-450 രൂപ. എസ്സി, എസ്ടി, വികലാംഗർ, വിമുക്ത ഭടൻമാർ എന്നിവർക്ക് 50 രൂപയാണ് അപേക്ഷ ഫീസ് ഫീസിനോടൊപ്പം ഇന്റിമേഷൻ ചാർജുകളുമുണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിമാർച്ച് 8. മാർച്ച് 26, 27 തീയതികളിൽ പ്രിലിമിനറി പരീക്ഷകൾ നടക്കും. മാർച്ചിലാണ് മെയിൻ പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം – https://www.rbi.org.in/